കേരളത്തെ നയിക്കാന്‍ ഉത്തപ്പക്ക് പകരം സച്ചിന്‍ ബേബി
കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും. 2018-19 സീസണില്‍ കേരളത്തെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലെത്തിച്ച നായകന്‍ സച്ചിന്‍ബേബിയെ വീണ്ട@ും ഉത്തരവാദിത്വം ഏല്‍പ്പിക്കാനാണ് കെ.സി.എയുടെ തീരുമാനം. റോബിന്‍ ഉത്തപ്പയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാണ് സച്ചിനെ തിരികെയെത്തിച്ചത്. ഇന്ത്യന്‍ ദേശീയടീമിലടക്കം കളിച്ച് പരിചയസമ്പന്നനായ ഉത്തപ്പ ഈ സീസണിലാണ് കേരളത്തിലെത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തപ്പയുടെ കീഴിലിറങ്ങിയ കേരളം നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങ്ങിലും മോശം ഫോമിലുള്ള ഉത്തപ്പയ്ക്ക് കരുത്തായത് അന്താരാഷ്ട്ര മത്സരങ്ങളിലെ അനുഭവസമ്പത്താണ്. വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 112 റണ്‍സ് മാത്രമാണ് ഉത്തപ്പ നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 139 റണ്‍സാണ് ഉത്തപ്പയുടെ നേട്ടം. ഇതോടെയാണ് അദ്ദേഹത്തെ നായകനസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.
കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുള്ള സച്ചിന്‍ തന്നെയാണ് ടീമിനെ നയിക്കാന്‍ യോഗ്യനെന്ന് കെ.സി.എ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."