കേരളത്തിന്റെ ക്രമസമാധാനനില തകര്‍ന്നു: ബിന്ദുകൃഷ്ണ
കരുനാഗപ്പള്ളി: കേന്ദ്രസംസ്ഥാന ഭരണ രാഷ്ട്രീയക്കാരുടെ ചേരിപ്പോര് കാരണം കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
കേന്ദ്രസംസ്ഥാന ഭരണക്കാര്‍ക്ക് നാട്ടില്‍ വികസനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അക്രമപരമ്പരകളും വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും തുടര്‍ക്കഥയാക്കി ജനങ്ങളുടെ ജീവിതം തകര്‍ത്തിരിക്കുകയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്നും ബി.ജെ.പിയും സി.പി.എം ആസൂത്രിതമായി നടത്തുന്ന കലാപങ്ങളാണെന്നും ഇതിലൂടെ മെഡിക്കല്‍ കോളജ് അഴിമതിയില്‍ മുങ്ങിതാഴുന്ന ബി.ജെ.പിയുടെ മുഖം രക്ഷിക്കുവാനുമാണ് കൊലപാതകത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുലശേഖരപുരത്ത് നടക്കുന്ന ജന്മദിനാഘോഷപരിപാടികളുടെ മണ്ഡലതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് അശോകന്‍ കുറുങ്ങപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായി. സി.ആര്‍ ഹേഷ്, നീലികുളം സദാനന്ദന്‍, കെ.എസ്.പുരം സുധീര്‍, എം ഇബ്രാഹിംകുട്ടി, കെ.എന്‍.പത്മനാഭപിള്ള,ഹരിലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."