ബാലിസ്റ്റിക് മിസൈല്‍ വിന്യാസം, ഇറാന് യൂറോപ്യന്‍ രാജ്യങ്ങളുടെ താക്കീത്
പാരിസ്: യു.എന്‍ രക്ഷാസമിതി പ്രമേയത്തെ അവഗണിച്ച് ഇറാന്‍ ആണവായുധം വഹിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതായി ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവ യു.എന്നിന് പരാതി നല്‍കി. 2015ലെ ആണവകരാറിനു വിരുദ്ധമായാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതെന്ന് രക്ഷാസമിതി റിപ്പോര്‍ട്ടില്‍ പറയണമെന്ന് ഈ മൂന്നു രാജ്യങ്ങളുടെയും അംബാസഡര്‍മാര്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഇറാന്‍ ശഹാബ്-3 മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്ന ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുï്. ഈ മിസൈലിന് ആണവായുധം വഹിക്കാന്‍ ശേഷിയുïെന്ന് അംബാസഡര്‍മാര്‍ പറയുന്നു.
2018ല്‍ യു.എസ് ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും ഒപ്പുവച്ച മറ്റു രാജ്യങ്ങളായ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന എന്നിവ കരാറില്‍ തുടരുകയായിരുന്നു. അതേസമയം തങ്ങളുടെ മിസൈലുകളെല്ലാം നിയമവിധേയമാണെന്നും ആണവായുധം വഹിക്കാനുള്ളവയല്ലെന്നും ഇറാന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."