HOME
DETAILS

മതഭ്രാന്തന്‍മാരാകുന്നവര്‍ മതങ്ങളെക്കുറിച്ച് അറിവില്ലാത്തവരെന്ന് സമദാനി

  
backup
August 01 2017 | 19:08 PM

%e0%b4%ae%e0%b4%a4%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5

 


ചാവക്കാട്: മതഭ്രാന്തന്‍മാരാകുന്നവര്‍ മതങ്ങളെക്കുറിച്ച് അറിവില്ലാത്തവരെന്ന് എം.പി അബ്ദു സമദ് സമദാനി. നന്മയുള്ള പുതു തലമുറക്കായി കുരുന്നു ഹൃദയങ്ങളിലേക്ക് മാനവസൗഹൃദം പകരണം.
'ഒരുമ' ഒരുമനയൂര്‍ സംഘടിപ്പിച്ച മാനവ മൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മാതാപിതാക്കളെ തിരിച്ചറിയാതെയാണിന്ന് പലകുട്ടികളും വളരുന്നത്. മദ്യമയക്കുമരുന്നുകളുടെ ലഹരി ലോകം കീഴടക്കിയിരിക്കുകയാണ്. ഇപ്പോള്‍ മൊബൈല്‍ ഫോണും, വലിയ ലഹരിയായി മാറി കഴിഞ്ഞു. വീടിനകത്ത് തനിച്ചിരിക്കുന്ന മക്കളെ എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പക്ഷെ അവര്‍ മൊബൈല്‍ ലഹരിയിലാവും, അല്ലങ്കില്‍ മയക്കുമരുന്നിന്റെ ലഹരിയില്‍. മക്കളെ മയക്കുമരുന്ന് കാര്‍ന്നു തിന്നുന്നതിനു മുമ്പ് രക്ഷപെടുത്താന്‍ നമുക്ക് കഴിയണം. സൗഹാര്‍ദ്ദത്തിനു പേരുകേട്ട ഇന്ത്യാരാജ്യത്ത് ജീവിക്കാന്‍ പല വെല്ലുവിളികളും നേരിടുകയാണ്. അവനവന് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതും, ഭക്ഷണം, കഴിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നു. നിരപരാധികളെ വേട്ടയാടുകയാണ.് ഗാന്ധിജിയുടെ മണ്ണിലാണ് ഈ തോന്ന്യാസങ്ങള്‍ നടക്കുന്നത് എന്നു കാണുമ്പോള്‍ ഹ്യദയം പൊട്ടുകയാണ്. ഒരു മതവും, അക്രമത്തെ പ്രോല്‍ത്‌സാഹിപ്പിക്കുന്നില്ല. മതങ്ങളെ കുറിച്ച് അറിയാത്തവരാണ് ഇവിടെ മത ഭ്രാന്തന്‍മാരാവുന്നത്. ഇന്ത്യയുടെ സൗഹാര്‍ദ്ധത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണിക്കൂട്ടര്‍. എല്ലാമതങ്ങളും തന്റെ അയല്‍വാസിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു. പിന്നെ എന്തിനാണ് ആ അയല്‍വാസിയെ എതിരാളിയായി കാണുന്നത്. അവന്റെ വയറിലേക്ക് കഠാര കുത്തിയിറക്കാന്‍ എങ്ങിനെ കഴിയുന്നു. ചെറിയ ശതമാനമാണ് സൗഹാര്‍ദ്ദം തകര്‍ക്കുന്നത് ഇവരെ തിരിച്ചറിയാന്‍ എല്ലാവിഭാഗവും ഒന്നിക്കണമെന്ന് അദേഹം ആഹ്വാനം ചെയ്തു. ഒരുമനയൂര്‍ എന്നും ഒരുമ ചേര്‍ത്തു പിടിച്ച മണ്ണാണ്. നിരവധി പ്രമുഖരെ ഒരുമനയൂരിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ലോക പ്രശസ്ത ഗായകന്‍ മുഹമ്മദ് റാഫിയെ കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ലോകത്താദ്യമായി ഒരു മലയാളി വേണ്ടി വന്നു. അത് ഒരുമനയൂര്‍ക്കാരനായ എന്‍.പി അബു സാഹിബ് ആയിരുന്നു. സമദാനി ഓര്‍മ്മിപ്പിച്ചു.
'ഒരുമ' ഒരുമനയൂര്‍ സെട്രല്‍ കമ്മിറ്റി പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ആരിഫ് വിഷയാവതരണം നടത്തി. ചാവക്കാട് സി.ഐ കെ ജി സുരേഷ് കുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡോ: സ്വാമി ആത്മാനന്ദ തീര്‍ത്ഥ, ഫാ. ജേക്കബ് മഞ്ഞലി. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ. വൈസ് പ്രസിഡന്റ് ആഷിദ കുണ്ടിയത്ത്. അഡീഷ്ണല്‍ എസ് ഐ ഷമീര്‍ ഖാന്‍, പഞ്ചായത്ത് മെമ്പര്‍ രവീന്ദ്രന്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ കെ ഹനീഫ. ഇ കെ ജോസ്. പി കെ നന്ദകുമാര്‍, ഇസ്‌ലാമിക്ക് വെക്കേഷ്ണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍ എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നിഷാ ഫ്രാണ്‍സീസിന്റെ നേത്യത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരും, ചടങ്ങില്‍ സംബന്ധിച്ചു. 'ഒരുമ' ഒരുമനയൂര്‍ സമദാനിക്ക് ഉപഹാരം സമര്‍പ്പിച്ചു വിദ്യഭ്യാസ അവാര്‍ഡ് ദാനവും നടന്നു. പ്രസിഡന്റ് പി എം താഹിര്‍ സ്വാഗതവും, സെക്രട്ടറി പി എ വാസു നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  30 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago