കോള്‍കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തതിനെതിരെ നിയമപരമായി നേരിടുമെന്ന്
പുന്നയൂര്‍ക്കുളം: കോള്‍കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത് കര്‍ഷകരെ ദ്രോഹിക്കുന്ന സഹകരണ ബാങ്കിനെതിരെതിരെ നിയമപരമായി നേരിടുമെന്ന് പുന്നയൂര്‍ക്കുളം കോള്‍കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1958 ല്‍ രൂപീകരിച്ച സംഘത്തിന്റെ നിയമാവലി മാത്രമെ ഭേദഗതി ചെയ്തിട്ടൂള്ളൂ.എന്നാല്‍ തങ്ങള്‍ക്ക് കൃഷിയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്തവുമില്ലെന്നാണ് ബാങ്കിന്റെ നിലപാട്.1000 ഏക്കറോളം വരുന്ന പാടശേഖരത്ത് കൃഷി ഇറക്കാന്‍ ഉത്തരവാദിത്തപ്പെട്ട സംഘം വെറും
കുറിക്കമ്പനിയായി മാറിയെന്നും കര്‍ഷക കൂട്ടായ്മ ആരോപിച്ചു. സഹകരണ ബാങ്കിന്റെ ഭൂമിയാണെങ്കില്‍ ഇതിന്റെ രേഖകളും ബാങ്കിന്റെ പേരില്‍ വരേണ്ടതല്ലെയെന്ന് കര്‍ഷകര്‍ ചോദിച്ചു. ഭൂമി ബാങ്കിന്റെ ഉടമസ്ഥതയില്‍ അല്ലാത്തതിനാലാണ് 25 ലക്ഷത്തോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഹാളിനു
ഇപ്പോഴും പഞ്ചായത്ത് നമ്പര്‍ നല്‍കാതിരിക്കുന്നത്.പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ബാങ്ക് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ബാങ്കിന്റെ പേരില്‍ ഭൂമി ഇല്ലാത്തതിനാലാണ് നടക്കാതെ പോയത്. കോള്‍കൃഷി സഹകരണ സംഘത്തിനു 50 സെന്റ് ഭൂമി ഉണ്ടെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓഫിസും ഗോഡൗണും വിട്ടുതരണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. കെ.പി.ഷക്കീര്‍,ഷക്കീര്‍ കുമ്മിത്തറയില്‍എ.ടി.ജബാര്‍,കോറോത്തയില്‍ ഷുക്കൂര്‍, എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."