എസ്.ഐയുടെ ആത്മഹത്യയ്ക്കു പിന്നില്‍ സഹപ്രവര്‍ത്തകരുടെ പക
സ്വന്തം ലേഖകന്‍
തൊടുപുഴ: തൃശൂര്‍ രാമവര്‍മപുരം പൊലിസ് അക്കാദമിയിലെ എസ്.ഐ കട്ടപ്പന വാഴവര സ്വദേശി സി.കെ. അനില്‍കുമാറിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ രാഷ്ട്രീയ വിരോധം മൂലമുള്ള സഹപ്രവര്‍ത്തകരുടെ പകപോക്കലെന്ന് കുടുംബം.
തനിക്കൊപ്പം കാന്റീന്‍ നടത്തിപ്പില്‍ ചുമതലയുള്ള എ.എസ്.ഐ രാധാകൃഷ്ണന്‍, പൊലിസുകാരായ നസീര്‍, സുരേഷ്, അനില്‍ എന്നിവരാണ് തന്റെ മരണത്തിന് കാരണക്കാരെന്ന് പൊലിസ് കïെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഇതിനു പിന്നാലെ കേസിന്റെ അന്വേഷണം ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അനില്‍ കുമാറിനെതിരെ പല വിധത്തിലുള്ള ആരോപണങ്ങളും സഹപ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. ഉന്നത പൊലിസ് ഉദ്യോസ്ഥര്‍ക്ക് ഊമക്കത്ത് അയയ്ക്കുന്നതും പതിവായിരുന്നു. ഇതു ലഭിക്കേïിയിരുന്ന സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും തടയുന്നതിലേക്ക് എത്തിച്ചു.
ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അനില്‍കുമാറെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
പൊലിസ് അസോസിയേഷനിലും ഓഫിസേഴ്‌സ് അസോസിയേഷനിലും ഇടത് അനുകൂല വിഭാഗത്തിന്റെ നേതൃസ്ഥാനത്ത് അനില്‍കുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതാണ് കാന്റീന്‍ നടത്തിപ്പില്‍ കൂടെയുïായിരുന്ന എ.എസ്.ഐയെയും പൊലിസുകാരെയും ശത്രുക്കളാക്കി മാറ്റിയതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. മൂന്ന് സെക്്ഷനുകളുള്ള പൊലിസ് കാന്റീനില്‍ സാധാരണയായി ഒരു സെക്്ഷന്റെ ചുമതലയാണ് ഒരാള്‍ക്ക് ലഭിയ്ക്കുക. എന്നാല്‍ അനില്‍കുമാറിന് രï് സെക്്ഷന്റെ ചുമതല നല്‍കിയിരുന്നു. അവധി ലഭിയ്ക്കാത്തതിലും സഹായത്തിന് ഒരാളെക്കൂടി ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിലും അനില്‍കുമാര്‍ നിരാശനായിരുന്നു എന്ന് സഹോദരന്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെ പക പോക്കലിനെ തുടര്‍ന്ന് ഉïായ നിരന്തരമായ അന്വേഷണങ്ങള്‍ അദേഹത്തെ തളര്‍ത്തിയിരുന്നു എന്ന് പൊലിസ് അക്കാദമിയില്‍ സീനിയര്‍ സിവില്‍ പൊലിസ് ഉദ്യോഗസ്ഥ കൂടിയായ ഭാര്യ പ്രിയ അനില്‍ പറഞ്ഞു.
അനില്‍കുമാറിന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വാഴവരയിലെ തറവാട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കേസിന്റെ അന്വേഷണം ഏറ്റെടുത്തായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എ. ആന്റണി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."