കോടിയേരിയുടെ അവധി: പാര്‍ട്ടിയില്‍ ചര്‍ച്ച സജീവം ജലീല്‍ അരൂക്കുറ്റി
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ പകരം ആരെന്ന കാര്യത്തില്‍ സി.പി.എമ്മിനുള്ളില്‍ ചര്‍ച്ച സജീവമായി. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ എ.കെ.ജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രി എ.കെ ബാലനും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ ചികിത്സകള്‍ക്കായി അമേരിക്കയിലേക്ക് പോകേïതിനാല്‍ ആറു മാസത്തേക്ക് എങ്കിലും അവധി വേïിവരുമെന്നാണ്് കോടിയേരി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കോടിയേരിക്കു പകരം ആര്‍ക്ക് ചുമതല എന്ന കാര്യത്തില്‍ പല പേരുകള്‍ പരിഗണിക്കുന്നുïെങ്കിലും കേന്ദ്രകമ്മിറ്റിയംഗമായ എം.വി ഗോവിന്ദനാണ് കൂടുതല്‍ സാധ്യത. നിലവില്‍ കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നത് ഗോവിന്ദനാണ്. അതുകൊïുതന്നെയാണ് ഗോവിന്ദന്റെ പേരിനു മുന്‍ഗണന. മന്ത്രി ഇ.പി ജയരാജന്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എന്നിവരുടെ പേരും ചര്ച്ചയിലുï്.
ഇന്നുചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."