നേപ്പാള്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്ക് ഏഴു വര്‍ഷം തടവ്
ജിദ്ദ: സഊദിയില്‍ നേപ്പാള്‍ സ്വദേശിയെ പൈപ്പ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി കത്തിച്ച കേസില്‍ ആലപ്പുഴ കായംകുളം സ്വദേശി ആദര്‍ശിന് (29) ഏഴുവര്‍ഷം തടവ്. മരിച്ചയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം റിയാല്‍ ബ്ലഡ് മണിയും നല്‍കണം.
2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഫോണ്‍ ചെയ്യാന്‍ മൊബൈല്‍ നല്‍കാത്തതിന്റെ വിരോധമാണ് സുഹൃത്തിനെ പിന്നില്‍ നിന്നടിച്ചുവീഴ്ത്തിയത്. ട്രാവല്‍, ടൂറിസം കോഴ്സ് പൂര്‍ത്തിയാക്കിയ ആദര്‍ശ് നാട്ടില്‍നിന്നെത്തി രണ്ടാഴ്ചക്കുള്ളിലായിരുന്നു കൊലപാതകം.
സ്വന്തമായി സിം കാര്‍ഡ് ലഭിക്കാത്തതിനാല്‍ വീട്ടിലേക്ക് വിളിക്കാന്‍ സഹപ്രവര്‍ത്തകന്റെ ഫോണാണ് ആദര്‍ശ് ആശ്രയിച്ചിരുന്നത്. രണ്ടുദിവസമായി വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഫോണ്‍ ചോദിച്ചപ്പോള്‍ നേപ്പാളി നല്‍കിയില്ലെന്നും മുഖത്തടിക്കുകയും ചെയ്തു. ദേഷ്യം നിയന്ത്രിക്കാനാകാതെ ആദര്‍ശ് ട്രാക്ടര്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരുന്ന നേപ്പാളിയെ പിന്നില്‍നിന്നു ഇരുമ്പ് പൈപ്പ് കൊണ്ടടിക്കുകയായിരുന്നു. ബോധം കെട്ട ഇയാളെ തൊട്ടടുത്ത തമ്പില്‍ കൊണ്ടുപോയി ഡീസല്‍ തമ്പിന് മീതെ ഒഴിച്ചു തീക്കൊളുത്തുകയായിരുന്നുവെന്നാണ് കേസ്.
തീ പടര്‍ന്ന ഉടനെ കുറച്ചകലെയുള്ള മറ്റൊരുതമ്പിലേക്ക് ആദര്‍ശ് ഓടിപ്പോയി. തീ കണ്ട് ഓടിയെത്തിയ സ്വദേശി പൗരനാണ് പോലിസില്‍ വിവരമറിയിച്ചത്. ബാക്കി അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ മതി. ഇത്രനാളും ജയിലില്‍ കിടന്നാല്‍ രണ്ടര മാസം കഴിയുമ്പോള്‍ ആ അഞ്ചു വര്‍ഷവും പൂര്‍ത്തിയാകും. ബ്ലഡ് മണി കൊടുക്കാന്‍ യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലാണ് പിതാവും ഭാര്യയും ഒരു കുട്ടിയുമടങ്ങുന്ന ആദര്‍ശിന്റെ നിര്‍ധന കുടുംബം. ദിയ (ബ്ലഡ് മണി) അടച്ചാല്‍ എത്രയും പെട്ടെന്നു നാട്ടിലേക്ക് കയറിപ്പോകാമെന്നു ജയില്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."