വനിതാ മതിലില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും പങ്കെടുക്കും: ശശികല
വടക്കാഞ്ചേരി: നവോത്ഥാന വനിതാ മതിലില്‍ ഹിന്ദു ഐക്യവേദിയുടെ വനിതാ പ്രവര്‍ത്തകര്‍ ആചാര സംരക്ഷണത്തിന് വേണ്ടി കണ്ണികളായി ശരണം വിളിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി ശശികല. തെക്കുംകരയില്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പധര്‍മ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികല.
വനിതാ മതിലിന് മലയാള ബ്രാഹ്മണ സമാജത്തിന്റെ പിന്തുണയില്ലെന്ന് മലയാള ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ് ടി.എന്‍ നാരായണ ശര്‍മ പറഞ്ഞു. ഹിന്ദുക്കളെ സവര്‍ണ അവര്‍ണ വിഭാഗങ്ങളായി ചേരിതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വനിതാ മതിലുമായി സഹകരിക്കില്ലെന്ന് സംവരണ സമുദായ മുന്നണി. നവോത്ഥാന പ്രസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ സംവരണ സമുദായ മുന്നണി നേതാക്കള്‍ ഉന്നയിച്ച സാമൂഹ്യ പരിഷ്കരണ വിഷയങ്ങളില്‍ നയം വ്യക്തമാക്കാത്തതിലും ന്യൂനപക്ഷ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലും പ്രതിഷേധിച്ചാണ് തീരുമാനമെന്ന് മുന്നണി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വിഷ്ണുപുരം ചന്ദ്രശേഖരന്, വി. ദിനകരന്, എസ്. കുട്ടപ്പന് ചെട്ടിയാര്‍, ബി. സുബാഷ് ബോസ്്, ജോസഫ് ജോണ്‍, പ്രഫ. ഇ അബ്ദുല്‍ റഷീദ്, ജഗതിരാജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."