HOME
DETAILS
MAL
കാവനൂര്‍ ആശാരിത്തോടില് ഗതാഗതം അപകട ഭീഷണിയില്‍
backup
August 08 2016 | 20:08 PM
കാവനൂര്‍: ആശാരിത്തോട് പൂക്കോട്ടുചോല റോഡിന്റെ ഒരുവശം തോട്ടിലേക്കിടിഞ്ഞത് ഗതാഗതം അപകടഭീഷണിയിലാക്കി. കല്മതില് ആണ് തോട്ടിലേക്ക് അടര്‍ന്ന് വീണത്. റോഡില്‍ കോണ്‍ക്രീറ്റിന്റെ അടിഭാഗത്തുള്ള മണ്ണ് ഭാഗികമായി ഇടിഞ്ഞതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതവും ഭീഷണിയിലായിട്ടുണ്ട്.
റോഡരിക് ഇടിഞ്ഞത് കാരണം പരിചയമില്ലാത്തവര്‍ രാത്രികാലങ്ങളില്‍ ഈ പ്രദേശത്തേക്ക് വാഹനവുമായെത്തിയാല്‍ അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
അപകടമൊഴിവാക്കാനും വാഹനങ്ങള്‍ വശങ്ങളിലൂടെ പോകുന്നത് തടയാനുമായി പ്രദേശത്തെ യുവാക്കള്‍ റോഡിന്റെ വശത്ത് വടികള്‍ നാട്ടി പ്ലാസ്റ്റിക് കവറുകള്‍ തൂക്കി അടയാളപ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴ പെയ്താല്‍ റോഡ് കൂടുതല്‍ തകരുകയും ഇതിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്യുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."