പ്രേംജിത്ത് വധശ്രമക്കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിച്ചു
തലശ്ശേരി: ആര്.എസ്.എസ് പ്രവര്ത്തകന് എം. പ്രേംജിത്തിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തലശ്ശേരി അസി. സെഷന്‍സ് കോടതി ജഡ്ജ് അനില്‍കുമാര്‍ മുന്‍പാകെ വിസ്തരിച്ചു. കേസില്‍ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച ഇപ്പോഴത്തെ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി യു. പ്രേമന്, പുനരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സി.ഐ വി.കെ വിശ്വംഭരന് എന്നിവരെയാണ് വിസ്തരിച്ചത്. കേസിന്റെ തുടര്‍ വിചാരണ ജനുവരിയിലേക്ക് മാറ്റി.
2007 മാര്‍ച്ച് 18ന് രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് ബൈക്കില്‍ പോകുന്നതിനിടെയാണ് പ്രേംജിത്തിനെ വെണ്ടുട്ടായി കവലയില്‍ ജീപ്പിലെത്തിയ അക്രമിസംഘം ബൈക്കില്‍ ജീപ്പിടിച്ച ശേഷം ബോംബെറിഞ്ഞ് ഭീതിപരത്തിയത്. 17 സി.പി.എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. സി.കെ രാമചന്ദ്രനാണ് ഹാജരാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."