HOME
DETAILS
MAL
വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതിയ്ക്ക് നാട്ടുകാരുടെ മര്‍ദ്ദനം
backup
December 07 2019 | 07:12 AM
പാലക്കാട് : വാളയാര്‍ പീഡന കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മര്‍ദ്ദനം. കേസിലെ നാലാം പ്രതിയായിരുന്ന എം. മധുവിനാണ് മര്‍ദ്ദനമേറ്റത്. റോഡരികില്‍ കിടന്ന ഇയാളെ പോലിസ് എത്തി ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ദേഹാസകലം പരുക്കേറ്റിട്ടുണ്ടെങ്കിലും പരുക്കുകളൊന്നും ഗുരുതരമല്ല. കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരു കൂട്ടം നാട്ടുകാര്‍ പറഞ്ഞിരുന്നു.
കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബര്‍ 25-ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."