HOME
DETAILS
MAL
വരന്തരപ്പിള്ളി എ.ടി.എം കവര്‍ച്ചാ ശ്രമം; മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു
backup
December 07 2018 | 06:12 AM
പുതുക്കാട്: വരന്തരപ്പിള്ളി എ.ടി.എം കവര്‍ച്ചാശ്രമം സംബന്ധിച്ച അന്വേഷണത്തില്‍ സിസി.ടിവി ദൃശ്യങ്ങള്‍ കൂടാതെ മൊബൈല്‍ ഫോണ്‍വിളികളും പൊലിസ് പരിശോധിക്കുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. വരന്തരപ്പിള്ളിയിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
മേഖലയിലെ കൂടുതല്‍ നിരീക്ഷണ കാമറകളും ഫോണ്‍വിളികളും പരിശോധന പൂര്‍ത്തിയാക്കാന്‍ മൂന്നുദിവസം വേണ്ടിവരുമെന്നാണ് പൊലിസ് പറയുന്നത്.
ഫോണ്‍ വിളികള്‍ മാത്രം ഒരു ലക്ഷത്തോളം വരുമെന്ന് വരന്തരപ്പിള്ളി എസ്.എച്ച്.ഒ ചിത്തരഞ്ചന്‍ പറഞ്ഞു.
ഇതുവരെയുള്ള പരിശോധിച്ചതില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ചാലക്കുടി ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡും വരന്തരപ്പിള്ളി പൊലിസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."