പാചക വാതക സബ്സിഡി: യൂത്ത് ലീഗിന്റെ അടുപ്പ് സമരം ഇന്ന്
കോഴിക്കോട്: പാചക വാതക സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം സാധാരണക്കാരന്റെ തലക്കേറ്റ രണ്ടാമത്തെ അടിയാണ് ഈ തീരുമാനം. അധികാരത്തിലേറിയാല്‍ സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്ത് 15ലക്ഷം വീതം സാധാരണക്കാരന്റെ അക്കൗണ്ടില്‍ എത്തിക്കുമെന്ന് വാഗ്ദാനം നല്കിയ നരേന്ദ്ര മോദി സാധാരണക്കാരന്റെ കീശയിലെ അവസാനത്തെ നാണയവും പിടിച്ചെടുക്കുന്ന നിലപാടുമായാണ് മുന്നോട്ടു പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്നതാണ്. പാചക വാതക സബ്സിഡി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് അടുപ്പ് സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."