HOME
DETAILS

പാചക വാതകം: പാര്‍ലമെന്റില്‍ പ്രതിഷേധ തീ

  
backup
August 02 2017 | 01:08 AM

%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf



ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതിനെച്ചൊല്ലി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെതുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചു. സിലിണ്ടറിന്റെ വില പ്രതിമാസം നാലു രൂപ കൂട്ടാനുള്ള തീരുമാനത്തിലും സബ്‌സിഡി നിര്‍ത്തലാക്കിയതിന് എതിരേയായിരുന്നു പ്രതിഷേധം.
വിഷയം ഇരുസഭയിലും പ്രതിപക്ഷം ഉന്നയിച്ചു. വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ കോണ്‍ഗ്രസിനൊപ്പം സമാജ് വാദി, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, ഇടതുകക്ഷികളും നടുത്തളത്തിലിറങ്ങി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്ര്‌യനാണു വിഷയം ഉന്നയിച്ചത്. പാചകവാതകം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനുള്ള സാമൂഹിക പ്രതിബദ്ധത പോലും സര്‍ക്കാര്‍ കാണിക്കുന്നില്ല. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും സര്‍ക്കാര്‍ പാചകവാതക വില വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാലെ കോണ്‍ഗ്രസടക്കമുള്ള മറ്റു പ്രതിപക്ഷകക്ഷികളും വിഷയം ഏറ്റെടുത്തു.
വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ആണ് സംസാരിച്ചത്.
സര്‍ക്കാര്‍ ജനങ്ങളെ കൊല്ലുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വില കുത്തനെ കൂട്ടി. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ മന്ത്രിക്കു പറയാനുള്ളത് കേള്‍ക്കണമെന്ന് പി.ജെ.കുര്യന്‍ നിര്‍ദേശിച്ചെങ്കിലും മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ മറുപടി ബഹളത്തില്‍ മുങ്ങി. പാചകവാതക വില വര്‍ധിപ്പിച്ചതും സബ്‌സിഡി നിര്‍ത്തലാക്കിയതും അപലപനീയമാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ 'നോട്ട' ഉള്‍പ്പെടുത്തിയ തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തെ പ്രതിപക്ഷംചോദ്യംചെയ്തു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിച്ചത്. നോട്ട ഉള്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയത് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാതെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചു.
എന്നാല്‍, വിഷയം തെരഞ്ഞെടുപ്പു കമ്മിഷന്റെ മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് രാജ്യസഭ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി മറുപടിനല്‍കി. ഇതു കണക്കിലെടുക്കാതെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. നോട്ട ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സുപ്രിംകോടതിയുടേതാണെന്നാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടിയത്. ഇതു സംബന്ധിച്ചു നേരത്തെ വന്ന ഉത്തരവ് കമ്മിഷന്‍ പിന്തുടരുകയാണു ചെയ്തതെന്നും മന്ത്രി പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago