HOME
DETAILS
MAL
സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം
backup
December 08 2019 | 02:12 AM
ന്യൂഡല്‍ഹി: സ്ത്രീസുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. തെലങ്കാന, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ഇത്തരം കുറ്റകൃത്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ ഇടപെടണം. ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്കാന് മുന്‍കൈയെടുക്കണമെന്നും അഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."