കര്‍ണാടകത്തില്‍ യെദിയൂരപ്പ വാഴുമോ? അതോ വീഴുമോ? വിധി നാളെ
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ നാടകങ്ങള്‍ക്കിടയില്‍ എം.എല്‍.എമാരെ അയോഗ്യരാക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധി നാളെ. കര്‍ണാടയിലെ 15 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ കച്ചവടരാഷ്ട്രീയംകൊണ്ട് നിലനിന്ന് പോന്ന യെദിയൂരപ്പയുടെ വീഴ്ചയാണോ വാഴ്ചയാണോ എന്നറിയാന്‍ രാജ്യം ആശങ്കയോടെ കാത്തിരിക്കുകയാണ്.
225 അംഗ നിയമസഭയില്‍ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെതുടര്‍ന്ന് 208 അംഗങ്ങളിലെ 105 പേരുടെ പിന്തുണയോടെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. 17 എം എല്‍എ മാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതില്‍ രണ്ട് പേരുടെ കേസ് തീര്‍പ്പായിട്ടില്ല. 15 മണ്ഡലങ്ങളില്‍ ആറിടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ ബി.എസ് യെദിയൂരപ്പയ്ക്ക് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏഴ്, എട്ട് സീറ്റ് നേടിയാലും അധികാരത്തില്‍ തുടരുമെന്ന് മുതിര്‍ന്ന ജനതാദള്‍ എസ് നേതാവ് ബസവരാജ് ഹൊറാട്ടി പറയുന്നു.
ഓപ്പറേഷന്‍ കമല നടത്തിയില്ലെങ്കില്‍ ബി.ജെ.പി ജനതാദള്‍ എസിന്റെ പിന്തുണ തേടും. അത് കൊണ്ട് തന്നെ അവര്‍ സര്‍ക്കാരിനെ പിന്തുണച്ചേക്കുമെന്നും ബസവരാജ് ഹൊറാട്ടി പറയുന്നു.
ആറുപേരെ ജയിപ്പിക്കാനായില്ലെങ്കില്‍ യെദ്യൂരപ്പയ്ക്ക് ഒരിക്കല്‍കൂടി കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും. മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ ഭരണമൊഴിയേണ്ടിവന്ന ബി.ജെ.പിക്കു ദേശീയ തലത്തില്‍തന്നെ അതു വലിയ തിരിച്ചടിയുമാകും. മറുവശത്ത്, വീണ്ടുമൊരു മുന്നണി ഭരണത്തിനുള്ള സാധ്യത തേടിയുള്ള കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്. ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."