ശിഹാബ് തങ്ങള്‍ ചാരിറ്റി ഫൗണ്ടേഷന്‍ സേവനകേന്ദ്രം തുറന്നു
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മേഖലയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ രൂപീകരിച്ച ശിഹാബ് തങ്ങള്‍ ചാരിറ്റി ഫൗണ്ടേഷന്‍ ജനസേവന കേന്ദ്രത്തിന്റെയും കാരുണ്യസദസിന്റെയും ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
പി വി റെനീഷ് അധ്യക്ഷനായി. നിര്‍ധന കുടുംബങ്ങളെ ദത്തെടുക്കുന്ന സ്‌നേഹ സാന്ത്വന0 പദ്ധതിയുടെ ഉദ്ഘാടനം കോര്‍ഡിനേറ്റര്‍ എം വി നസീര്‍ മാസ്റ്റര്‍ക്ക് കുടുംബങ്ങളുടെ ലിസ്റ്റ് നല്‍കി തങ്ങള്‍ നിര്‍വ്വഹിച്ചു. ഓഫീസിലേക്ക് ദമാം കെ എം സി സി നല്‍കുന്ന ലാപ്‌ടോപ്പും ,പാലത്തിങ്ങല്‍ ജിദ്ദ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി നല്‍കുന്ന പ്രിന്റര്‍ മെഷീനും തങ്ങള്‍ക്ക് കൈമാറി. വളണ്ടിയര്‍ വിംഗ് ഉദ്ഘാടനം സയ്യിദ് പി.എസ്.എച്ച് തങ്ങള്‍ നിര്‍വ്വഹിച്ചു. ശരീഫ് കുറ്റൂര്‍ കാരുണ്യ പ്രഭാഷണം നടത്തി.
ഉമ്മര്‍ ഒട്ടുമ്മല്‍,കടവത്ത് സൈതലവി,സി അബ്ദുറഹ്മാന്‍കുട്ടി,സി ടി അബ്ദുല്‍നാസര്‍,പി വി ഹാഫിസ് മുഹമ്മദ്,കെ നൂര്‍മുഹമ്മദ്,അസീസ് കൂളത്ത്,സി ഇര്‍ഫാന്‍ ഹബീബ്,അനീസ് പയ്യനക്കാടന്‍,ആസിഫ് പാട്ടശ്ശേരി,ഹംസ മടപ്പളളി,ഒ സുബ്രഹ്മണ്യന്‍,കെ വി പി കുഞ്ഞിപ്പോക്കര്‍,എ അബ്ദുറഹ്മാന്‍കുട്ടി,എം അബ്ദുല്‍ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."