പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ സീബ്രാ ലൈന്‍ വരയ്ക്കണമെന്ന്
പറവൂര്‍: പറവൂര്‍ താലൂക്ക് ആശുപത്രിയുടെ രണ്ടു കവാടത്തിന്റെ മുമ്പിലും സീബ്രാ ലൈന്‍ വരക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസേന നൂറുകണക്കിനു രോഗികള്‍ വന്നു പോകുന്ന താലൂക്ക് ആശുപത്രിക്ക് സമീപം ഇതുവരെയും യാതൊരു സിഗ്‌നല്‍ സംവിധാനങ്ങളും അധികൃതര്‍ നടപ്പാക്കിയിട്ടില്ല.
ഇതുമൂലം ആശുപത്രിയില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകള്‍ ബുദ്ധിമുട്ടുകയാണ്. അടിയന്തിരമായി സീബ്രാ ലൈന്‍ വരയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പറവൂര്‍ നഗരത്തിലെ എറെ തിരക്കുള്ള റോഡാണ് ആശുപത്രികവാടമായ ആലുവ,പറവൂര്‍ റോഡ്. ചേന്ദമംഗലം കവലയില്‍ സിഗ്‌നല്‍ ഉള്ളതിനാല്‍ എപ്പോഴും ഇവിടെ തിരക്കനുഭവപ്പെടുകയാണ്.
പ്രധാന വ്യാപാര സമുച്ചയങ്ങളും പ്രവര്‍ത്തിക്കുന്ന ഇവിടെ ഭയപ്പാടോടെയാണു ജനങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നത്. രോഗികളായവരും പ്രായമായവരും കൈകുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരും റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുകയാണ്.
ദേവാലയവും സ്‌ക്കൂളും സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്.വിദ്യാര്‍ഥികളടക്കം ഇവിടെ വരുന്നവരും എറെ പ്രായസമേറിയാണ് റോഡ് മുറിച്ചു കടക്കുന്നത്. അടിയന്തിരമായി സിബ്രാ ലൈന്‍ വരച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് കാരുണ്യ സര്‍വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ യൂത്ത് കോഡിനേറ്റര്‍ റിനില്‍ കുറുപ്പശ്ശേരി അധ്യക്ഷതവഹിച്ചു. സാജു പുത്തന്‍വിട്ടില്‍, രഞ്ജിത അജിതന്‍, അഖില്‍ദാസ്, രാഗി രവിന്ദ്രന്‍, ബാബു സെബസ്റ്റ്യന്‍ പഞ്ഞിപ്പള്ള, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."