ഗതാഗത സ്തംഭനത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു
വേങ്ങര: എസ് എസ് റോഡില്‍ സ്ഥിരമായുള്ള ഗതാഗത സ്തംഭനം ഒഴിവാക്കാനെന്ന പേരില്‍ നിയമം കൈയിലെടുത്ത് ഓട്ടോറിക്ഷകള്‍ മാറ്റണമെന്നാവശ്യപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് 15 വര്‍ഷത്തിലധികമായി ഓട്ടോകള്‍ നിര്‍ത്തിയിടുന്ന പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും വാഹനങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടത്.
ഗതാഗത സ്തംഭനം ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇവര്‍ നോട്ടീസ് പ്രചരിപ്പിച്ചിരുന്നു. നോട്ടീസില്‍ വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും അസൗകര്യമായതിനാല്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചു വരെ അനധികൃത പാര്‍ക്കിംഗ്, ചരക്കു കയറ്റിറക്ക് എന്നിവയ്ക്ക് നിയന്ത്രണം വരുത്തുന്നുണ്ടെന്ന പ്രഖ്യാപനമാണ് ഉണ്ടായിരുന്നത്.പോലീസും തദ്ദേശ വകുപ്പും സംയുക്തമായി ചെയ്യേണ്ട പ്രവൃത്തി സൗഹൃദ കൂട്ടായ്മ സ്വയം ഏറ്റെടുത്തു ചെയ്യുകയായിരുന്നു.
ഈ നടപടി ആദ്യ ദിവസം തന്നെ ഓട്ടോ തൊഴിലാളികളുമായി ഏറ്റ് മുട്ടലില്‍ കലാശിക്കുകയായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും ഒഴിവാക്കി.അടുത്ത ദിവസം തന്നെ ഗ്രാമ പഞ്ചായത്തും പോലീസും ഇരു കൂട്ടരുമായി ചര്‍ച്ചക്ക് തീരുമാനിച്ചിട്ടുണ്ട്.
എസ്.എസ്.റോഡില്‍ അനുവദിച്ചതിലധികം ഓട്ടോകള്‍ നിര്‍ത്തുന്നതും കുന്നുംപുറം ഭാഗത്തെക്ക് പോവുന്ന ബസ്സുകള്‍ ഈ റോഡില്‍ നിര്‍ത്തിയിടുന്നതും ഗതാഗത തടസ്സത്തിന് കാരണമാവുന്നുണ്ട് എന്നതാണ് സൗഹൃദ കൂട്ടായ്മയുടെ വാദം.
എന്നാല്‍ ഈ റോഡില്‍ വര്‍ഷങ്ങളായുള്ള പാര്‍ക്കിംഗ് ഒഴിവാക്കാന്‍ കഴിയില്ലെന്നും നഗരം വികസിക്കുന്നതനുസരിച്ച് വാഹനപ്പെരുപ്പമുണ്ടാകുന്നത് സ്വാഭാവികമാണെന്നുമാണ് തൊഴിലാളികളുടെ നിലപാട് 'അതേ സമയം കഴിഞ്ഞ ആറുമാസമാസമായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന എസ്.എസ്.ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ ഒരു പരിധി വരെ തടസ്സം ഒഴിവാക്കാമെന്നുമാണ് തൊഴിലാളികളുടെ പക്ഷം.
അതേസമയം സദാചാര പോലീസ് പോലെ നിയമം കൈയിിലെടുക്കാനുള്ള ശ്രമം തടയുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."