HOME
DETAILS
MAL
കൊട്ടാരക്കര മാര്‍ക്കറ്റിലെ തീപിടിത്തം; സര്‍ക്കാര്‍ ഇടപെടണമെന്ന്
backup
December 08 2018 | 04:12 AM
കൊല്ലം: കൊട്ടാരക്കര മാര്‍ക്കറ്റില്‍ 25ല്‍ പരം വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയായ സംഭവത്തില്‍ എത്രയും പെട്ടെന്ന് വ്യാപാര സ്ഥാപനങ്ങള്‍ തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ധനസഹായം നല്കി സഹായിക്കണമെന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മേഖലാ പ്രസിഡന്റ് സി.എസ് മോഹന്‍ദാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നിജാം ബഷി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രെഷറര്‍ എം. നസിര്‍, കൊല്ലം ജില്ലാ പ്രസിഡന്റ് എ. മുഹമ്മദ് ആരിഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ആര്. വിജയന്‍പിള്ള, സംസ്ഥാന സെക്രട്ടറിയേറ്റംഗം വൈ. സാമുവല്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."