പ്ലീസ് വാഴ വയ്ക്കരുത്! ഇത് റോഡാണ്: ചേലേമ്പ്ര പൈങ്ങോട്ടൂര്‍ റോഡ് പൊളിഞ്ഞു
ചേലേമ്പ്ര: പഞ്ചായത്തിലെ ചേലൂപാടം, പൈങ്ങോട്ടൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാല, പനയപ്പുറം എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാന റോഡായ പൈങ്ങോട്ടൂര്‍ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുസ്സഹമാവുന്നു. ചേലൂപാടം വളവില്‍ നിന്നും പനയപ്പുറത്തേക്ക് തിരിയുന്ന നൂറ് മീറ്ററോളം നീളത്തിലാണ് റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് പോലും നടക്കാനാവാത്ത അവസ്ഥയിലാണ് റോഡുളളത്.
രണ്ട് വാര്‍ഡുകളുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടതിനാല്‍ അധികൃതരുടെ ശ്രദ്ധ പലപ്പോഴും പതിയാറില്ല എന്നതാണ് റോഡിന്റെ അവസ്ഥ ഈ ഗതിയിലാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പനയപ്പുറത്ത് നിന്നും പൈങ്ങോട്ടൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാല ഭാഗത്ത് നിന്നും നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് യാത്ര ചെയ്യുന്ന റോഡ് കൂടിയാണിത്.
പത്തിലേറെ സ്‌കൂള്‍ വാഹനങ്ങളും ഇത് വഴി രാവിലെയും വൈകിട്ടും കടന്ന് പോകാറുണ്ട്. മഴ പെയ്താല്‍ ചെളിക്കുളമാവും പൈങ്ങോട്ടൂര്‍ റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."