ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടി 23 നു തുടങ്ങും
നടുവണ്ണൂര്‍: പ്രശസ്ത ഗാന രചയിതാവായിരുന്ന ഗിരിഷ് പുത്തഞ്ചേരിയുടെ ഒമ്പതാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ 23 മുതല്‍ ഫെബ്രുവരി 10 വരെയാണ് പരിപാടി .23 നു 10 മണിക്ക് ജില്ലാതല കാരോക്കെ ഗാനാലാപന മത്സരം നടക്കും. ജില്ലാ തലത്തില്‍ മികച്ച ഗാന പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
തുടര്‍ ദിവസങ്ങളിലായി കവിതാരചനാ മത്സരം, നേത്രപരിശോധനാ ക്യാമ്പ് ,കാന്‍സര്‍ രോഗ ബോധവത്ക്കരണം,രക്തഗ്രൂപ്പ് നിര്‍ണ്ണയ കേമ്പ് , കലാവിരുന്ന്, സാഹിത്യ പ്രശ്‌നോത്തരി എന്നിവയും ഫൈബ്രു.10 നു അനുസ്മരണ സദസ്സും നടക്കും.
മത്സരങ്ങള്‍ 15 വയസ്സുവരെ ജൂനിയര്‍ വിഭാഗം 15നു മുകളിലുള്ള സീനിയര്‍ വിഭാഗം എന്നീ രണ്ടു കാറ്റഗറി യിലാണ്. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.പി.രാമദാസ്, കണവീനര്‍ സുരേന്ദ്രന്‍ പുത്തഞ്ചേരി ,കെ.എം.ശ്രീനു പങ്കെടുത്തു.
മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 20 നു ബന്ധപ്പെടുക നമ്പര്‍: 9745920739, 9495608877,995923750
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."