HOME
DETAILS

ചുവപ്പുനാടയില്‍ കുരുങ്ങി ആദിവാസി സര്‍വകലാശാല

  
backup
August 02 2017 | 18:08 PM

395315-2

 

കാട്ടാക്കട: ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നഴ്‌സറി തലം മുതല്‍ ബിരുദാനന്തരബിരുദം വരെ പഠനവും ഗവേഷണവും നടത്താന്‍ കേന്ദ്രഗവണ്‍മെന്റ് വിഭാവനം ചെയ്ത െ്രെടബല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രാഥമിക നടപടിക്രമങ്ങള്‍ അനിശ്ചിതത്വത്തിലായി.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു ദേശീയ തലത്തില്‍ വരുന്ന യൂനിവേഴ്‌സിറ്റിയുടെ കേരള ഘടകം തലസ്ഥാനജില്ലയില്‍ സ്ഥാപിക്കാന്‍ നിര്‍ദേശമുയര്‍ന്നത്.
എന്നാല്‍ സ്ഥലത്തെ ചൊല്ലി ഉയര്‍ന്ന തര്‍ക്കങ്ങളാണ് ഇതിന് പാരയായത്. തിരുവനന്തപുരം ജില്ലയിലെ രണ്ട് സ്ഥലങ്ങളാണ് ഇതിന് കണ്ടു വച്ചത്. ഒന്ന് കോട്ടൂരും മറ്റൊന്ന് ഞാറനീലിയും.
തലസ്ഥാനത്തിന് അടുത്തു കിടക്കുന്ന കോട്ടൂരില്‍ വനം വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന നിരവധി കെട്ടിടങ്ങളുണ്ട്. മുന്‍പ് കിട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കെട്ടിപൊക്കിയ മന്ദിരങ്ങള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
ഇവിടെയാണ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം വന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈയവസരത്തില്‍ പ്രത്യേത താല്‍പ്പര്യമെടുത്ത് ഒരു ട്രൈബല്‍ ഹോസ്റ്റല്‍ തുടങ്ങാന്‍ ഫണ്ടുമിട്ടു.
അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി അവസാനിപ്പിച്ചതോടെ തങ്ങളുടെ പക്കലുള്ളതും നിരവധിപേരുടെ കയ്യില്‍ ഇരിക്കുന്ന വനഭൂമിയും ചേര്‍ത്ത് സ്ഥലം നല്‍കാനും വനം വകുപ്പ് പദ്ധതികള്‍ തയ്യാറാക്കി.
തലസ്ഥാനത്തുനിന്നും ഒരു മണിക്കൂറിനകത്ത് ഇവിടെ എത്താമെന്ന സൗകര്യവും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും അതിന് കൂട്ടായി നിന്നു.
തിരുവനന്തപുരം തെങ്കാശി അന്തര്‍സംസ്ഥാന പാതയില്‍ പാലോട് നിന്നും ആറുകിലോമീറ്റര്‍ മാറി ഞാറനീലിയില്‍ സ്ഥാപിക്കാനാകുമോ എന്നതും പരിശോധനക്ക് വന്ന സംഘം സന്ദര്‍ശിച്ചു.
എന്നാല്‍ അത് അവര്‍ക്ക് ത്യപ്തിയായില്ല. മധ്യപ്രദേശിലെ അമര്‍കണ്ടക് െ്രെടബല്‍ സര്‍വകലാശാലയുടെയോ ഇന്ദിരാഗാന്ധി നാഷനല്‍ െ്രെടബര്‍ യൂനിവേഴ്‌സിറ്റിയുടെയോ മാതൃകയില്‍ തിരുവനന്തപുരം ജില്ലയില്‍ ഉന്നത െ്രെടബല്‍ വിദ്യാഭ്യാസകേന്ദ്രം തുടങ്ങാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ പദ്ധതി.
എന്നാല്‍ കേരളസര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ.എന്‍.വീരമണികണ്ഠന്‍, എം.ജി സര്‍വകലാശാല പ്രോവൈസ് ചാന്‍സലര്‍ ഡോ.ഷീനാഷുക്കൂര്‍ എന്നിവരുള്‍പ്പെട്ട ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുശേഷം അമര്‍കണ്ടക് മാതൃകയിലുള്ള സര്‍വകലാശാല കേരളത്തിന് യോജിച്ചതല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു.
നാല്പതു വിഭാഗങ്ങളിലായി ഒന്നേകാല്‍ലക്ഷത്തോളം ആദിവാസി കുടുംബങ്ങളാണ് കേരളത്തിലുള്ളതെന്നും ഇവരില്‍ എസ്.എസ്.എല്‍.സി പാസായവര്‍ 10ശതമാനമാണെന്നും ബിരുദധാരികള്‍ 1.2ശതമാനമേയുള്ളൂ.
പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന ആദിവാസി വിദ്യാര്‍ഥികള്‍ കൂടുതലും തിരുവനന്തപുരം ജില്ലയിലാണ്.
സംസ്ഥാനത്തെ ഏതുഭാഗത്തുനിന്നും എളുപ്പത്തില്‍ വന്നുചേരാനുള്ള ഗതാഗതസൗകര്യങ്ങളും സര്‍വകലാശാല സ്ഥാപിക്കാനുള്ള സ്ഥലലഭ്യതയും അമര്‍കണ്ടക് മാതൃകയിലുള്ള െ്രെടബല്‍ യൂനിവേഴ്‌സിറ്റി കേരളത്തിന് യോജിച്ചതല്ലെന്ന് അന്വേഷണറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഒഡീഷയിലെ ഭൂവനേശ്വരകലിംഗമാതൃകയില്‍ സര്‍വകലാശാല ആരംഭിക്കാനുള്ള നീക്കങ്ങളാരംഭിച്ചത്.
എന്നാല്‍ നീക്കങ്ങള്‍ എവിടെയും എത്തിയില്ല. പദ്ധതി ഇവിടെ നിന്നും കൊണ്ടുപോകാന്‍ ചിലര്‍ സ്ഥലത്തെ ചൊല്ലി തര്‍ക്കത്തിന് തുടക്കമിട്ടു.
ഇതിനിടെ അമര്‍കണ്ടക് മാത്യകയില്‍ മതിയെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു വന്നു. അതോടെ പദ്ധതി ഫയല്‍ നീങ്ങാതെയായി.
ജില്ലയിലെ ഈ രണ്ടു സ്ഥലങ്ങളില്‍ എവിടെയെങ്കിലും സര്‍വകലാശാല വന്നാല്‍ മതിയെന്നാണ് നിവാസികളുടെ അഭിപ്രായം. ചില രാഷ്ട്രീയ കക്ഷികളുടെ ഇടപെടലും ഇതിനു പുറകിലുണ്ടെന്ന ആരോപണവും ശക്തമാണ്.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago