HOME
DETAILS

മൂന്നു വയസുകാരി വിഴുങ്ങിയ മാലമുത്തുകൾ അതി സാഹസികമായി പുറത്തെടുത്തു

  
backup
December 10 2019 | 04:12 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

ദമാം: സഊദിയിൽ മൂന്നു വയസുകാരി വിഴുങ്ങിയ മാലമുത്തുകൾ ഡോക്ടർ സംഘം അതി സാഹസികമായി പുറത്തെടുത്തു. കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈൽ റോയൽ കമ്മീഷൻ ആശുപത്രിയിലെ സംഘമാണ് അന്നനാളത്തിൽ കുടുങ്ങിയ മുത്തുകൾ പ്രത്യേക ഉപകരണം ഉപയോഗിച്ച് സാഹസികമായി പുറത്തെടുത്തത്. മാഗ്നറ്റിക് രൂപത്തിലുള്ള 36 മുത്തുകളാണ് കുട്ടി വിഴുങ്ങിയിരുന്നത്. ഏറെ അപകട സാധ്യതയുള്ള സംഭവത്തിൽ കുഞ്ഞ് യാതൊരു രക്ഷപ്പെടുകയായിരുന്നു.  ശസ്‌ത്രക്രിയ ആവശ്യമായി വരുമായിരുന്ന സ്വദേശി ദമ്പതികളുടെ മൂന്ന് വയസുകാരി വിഴുങ്ങിയ മുത്തുകൾ ഏറെ പണിപ്പെട്ടാണ് സംഘം പുറത്തെടുത്തത്.

        വീട്ടിലുള്ളവരുടെ കണ്ണ് വെട്ടിച്ച് മാല രൂപത്തിലുള്ള സാധനം പൊട്ടിച്ച് അതിലെ മുത്തുകൾ ഓരോന്നായി മൂന്ന് വയസുകാരി വിഴുങ്ങുകയായിരുന്നു.  സംഭവം ശ്രദ്ധയിൽ പെട്ടപ്പോഴേക്കും ഏകദേശം മുഴുവൻ മുത്തുകളും കുട്ടി വിഴുങ്ങി കഴിഞ്ഞിരുന്നു. ശർദിയടക്കമുള്ള അസ്വസ്ഥകൾ പ്രകടിപ്പിക്കുകയും ചെയ്‌തതോടെ ഉടൻ തന്നെ റോയൽകമ്മീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സ്‌കാനിങ്ങിൽ ഇവ കണ്ടെടുത്തതോടെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ ഇവ അന്നനാളത്തിലേക്ക് ഇറങ്ങി. ഇവിടെ നിന്നാണ് ഈസോ ഫാഗോ സ്‌കോപ്പി വഴി പുറത്തെടുത്തത്. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago