HOME
DETAILS
MAL
ബാര്‍ ഹോട്ടലില്‍ സാമ്പത്തിക തിരിമറി നടത്തിയ ജീവനക്കാര്‍ അറസ്റ്റില്‍
backup
December 08 2018 | 07:12 AM
കൊടുങ്ങല്ലൂര്‍: ബാര്‍ ഹോട്ടലില്‍ സാമ്പത്തിക തിരിമറി നടത്തിയ ജീവനക്കാര്‍ അറസ്റ്റില്‍.
കൊടുങ്ങല്ലൂര്‍ തെക്കെ നടയില്‍ പ്രവര്‍ത്തിക്കുന്ന അശ്വതി ബാര്‍ ഹോട്ടലിലെ ജനറല്‍ മാനേജര്‍ ഇടുക്കി രാജാക്കാട് ഓലേടത്ത് ജോബി (42), എറണാകുളം വെള്ളപറമ്പില്‍ രാജു (54), മേത്തല എല്‍തുരുത്ത് മങ്ങാട്ടില്‍ അജിത്ത് ബാബു (28) എന്നിവരെയാണ് എസ്.ഐ ഇ.ആര് ബൈജുവും സംഘവും അറസ്റ്റു ചെയ്തത്.
2017 ഒക്ടോബര്‍ മാസം മുതല്‍ സ്ഥാപനത്തിന്റെ ഉടമ അറിയാതെ ബില്ലില്‍ അധിക തുക എഴുതിയും ചെക്ക് ഔട്ട് ബില്ലില്‍ തുക കുറച്ചു കാണിച്ചും സ്ഥാപന ഉടമകള്‍ക്ക് 600000 രൂപയോളം നഷ്ടം വരുത്തിയതായാണു പരാതി.
കേസില്‍ മറ്റു രണ്ടു പേര് കൂടി പ്രതികളായുണ്ട്. പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാന്റ് ചെയ്തു. എ.എസ്.ഐ മുരളി, പ്രദീപ്, ജോസഫ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."