HOME
DETAILS

ജില്ലയില്‍ 2,26,826 കുട്ടികള്‍ക്ക് വിരനശീകരണ ഗുളികകള്‍ നല്‍കും

  
backup
August 08 2016 | 21:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-226826-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

 
കല്‍പ്പറ്റ: ദേശീയ വിരവിമുക്ത ദിനമായി നാളെ ആചരിക്കും. ജില്ലയിലെ 1 മുതല്‍ 19 വയസുവരെയുള്ള 2,26,826 കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലുമായി നാളെ വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, അങ്കണവാടികളിലെയും ഡേകെയര്‍ സെന്ററുകളിലെ കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്.
ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണന്‍വാടി വര്‍ക്കര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരാണ് ഗുളിക നല്‍കുക. ഒന്നു മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള അങ്കണവാടിയിലും ആറു മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് അതാത് സ്‌കൂളുകളിലും 17-19 വയസുള്ള കുട്ടികള്‍ക്ക് സമീപത്തെ അങ്കണവാടികളില്‍ എത്തിച്ചുമാണ് ഗുളിക വിതരണം നടത്തുന്നത്. ഒന്ന് മുതല്‍ രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്‍സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് കൊടുക്കുന്നത്. രണ്ട് മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം) ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കുവാന്‍ നല്‍കും.
സ്‌കൂളുകളിലും, അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്ന് മുതല്‍ 19 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രായഭേദമന്യേ ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍ വെച്ച് ഗുളിക നല്‍കും. മണ്ണില്‍ കളിക്കുന്നതിലൂടെയും, ശുചിത്വമില്ലായ്മയിലൂടെയും, നല്ലവണ്ണം വൃത്തിയാക്കാത്തതും, പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും,
പോഷണക്കുറവിനും, തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ആറു മാസത്തിലൊരിക്കല്‍ വിരനശീകരണത്തിനുള്ള ഗുളിക നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.     കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിനും,
 രോഗപ്രതിരോധശക്തി, പഠനശേഷി എന്നിവ വര്‍ധിപ്പിക്കുന്നതിനും വിരവിമുക്തമാക്കുന്നതിനുമുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക എല്ലാ കുട്ടികളും കഴിക്കുകയും, ആരോഗ്യവും ബുദ്ധിയും, കാര്യക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുമുള്ളതാണ് ഈ സംരംഭം. ജില്ലയില്‍ 57 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും, നാല് വി.എച്ച്.എസ്.സികളും 92 ഹൈസ്‌കൂളുകളും 113 യു.പി സ്‌കൂളുകളും 193 എല്‍.പി സ്‌കൂളുകളും 863 അങ്കണവാടികളും 87 പ്രീപ്രൈമറി, നഴ്‌സറി, ഡേ കെയര്‍ സെന്ററുകളിലുമാണ് വിര നശീകരണ ഗുളികള്‍ വിതരണം ചെയ്യുന്നത്.
വിരജന്യ രോഗങ്ങള്‍ ഏറ്റവുംകൂടുതല്‍ കണ്ടുവരുന്നത് 20ന് താഴെ പ്രായമുള്ളവരിലാണ്. ഇതേ പ്രായത്തിലുള്ളവര്‍ക്കാണ് ഇത്തരത്തിലുള്ള രോഗങ്ങള്‍ പകരാനും ആവര്‍ത്തിച്ച് വരാനും സാധ്യത കൂടുതല്‍. 20 വയസുവരെയാണ് വളര്‍ച്ചയുടെ പ്രധാന ഘട്ടമെന്നതിനാല്‍ ഈ സമയത്തുണ്ടാകുന്ന വിരജന്യ രോഗങ്ങള്‍ വളര്‍ച്ചയെ ബാധിക്കാന്‍ സാധ്യതകള്‍ കൂടുതലാണ്.
ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒന്നു മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് വിരവിമുക്ത ദിനാചരണത്തില്‍ വിര നശീകരണ ഗുളികകള്‍ നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. വി ജിതേഷ്, ജില്ലാ മാസ്മീഡിയ ഓഫിസര്‍ ബേബി നാപ്പള്ളി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി അറിയിച്ചു.






































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  20 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  20 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago