മഹാറാലിയായി ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭം
വാഗമണ്ണിലെ കൈയേറ്റം
പട്ടയം റദ്ദാക്കുന്നതിനുള്ള നടപടി തുടങ്ങി
ഉടമസ്ഥാവകാശം
സംബന്ധിച്ചുള്ള
രേഖകള്‍
പരിശോധിച്ചുവരികയാണ്
സ്വന്തം ലേഖകന്‍
തൊടുപുഴ: വാഗമണ്ണില്‍ 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മറിച്ചുവിറ്റ സംഭവത്തില്‍ പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
പീരുമേട് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള രേഖകളുടെ പരിശോധന നടത്തിവരികയാണ്.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പട്ടയം റദ്ദ് ചെയ്യുന്നതിലേക്ക് കടക്കുകയുള്ളൂവെന്നും പിന്നീടുണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണിതെന്നും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ആദ്യഘട്ട പരിശോധന പൂര്‍ത്തിയായതായി പീരുമേട് തഹസില്‍ദാര്‍ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തിന്റെ ഉടമകളെന്ന് അവകാശപ്പെടുന്നവരുടെ ഹിയറിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സ്വദേശിയായ റാണിമുടി എസ്റ്റേറ്റ് ഉടമകള്‍ 55.3 ഏക്കര്‍ വരുന്ന സര്‍ക്കാര്‍ ഭൂമി 14 വ്യാജ പട്ടയങ്ങള്‍ ചമച്ച് കൈയേറി പ്ലോട്ടുകളാക്കി മറിച്ചുവിറ്റതായാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എസ്‌റ്റേറ്റ് ഉടമ 1989ല്‍ വാഗമണ്ണില്‍ സ്വന്തമായി വാങ്ങിയ 54.7 ഏക്കര്‍ തേയില തോട്ടത്തിന് സമീപത്തെ 55.3 ഏക്കറോളം റവന്യൂ ഭൂമിയാണ് കൈയേറി മറിച്ചുവിറ്റതായി കണ്ടെത്തിയത്.പട്ടയത്തിലെ പല പേരുകളും സാങ്കല്‍പ്പികം മാത്രമാണെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മറിച്ചുവിറ്റ ഭൂമിയില്‍ റിസോര്‍ട്ടുകളും നിര്‍മിച്ചിട്ടുണ്ട്. എസ്‌റ്റേറ്റ് ഉടമയുടെ ആദ്യ ഭാര്യ വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ തോതില്‍ റവന്യൂ ഭൂമി കൈയേറിയതായി ക്രൈബ്രാഞ്ച് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."