എ.പി വിഭാഗം മാന്യത പുലര്‍ത്തണം: മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍
പാലക്കാട്: സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളും പള്ളികളും അക്രമിച്ച് കീഴ്‌പ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ട് നില്‍ക്കണമെന്ന് പാലക്കാട് ജില്ല മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളായ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, സാദാ ലിയാഖത്തലി ഖാന്‍, അഡ്വ. അബ്ദുനാസര്‍ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.
കാന്തപുരം വിഭാഗത്തിന്റെ ഇത്തരം ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിയമപാലകര്‍ കടുത്ത വില നല്‍കേണ്ടി വരും. കൊടക്കാട് സംഭവത്തില്‍ നാട്ടുകല്‍ പൊലിസ് സ്വീകരിച്ച നിലപാട് അപലയനീയമാണ്. സുന്നി പ്രവര്‍ത്തകരെ തല്ലിച്ചതച്ചതിനു പിന്നില്‍ ആരുടെ ഒത്താശയാണെന്ന് അന്വേഷിക്കണം. നിയമവും നീതിയും നടപ്പിലാക്കണം. കോടതി ഉത്തരവിനെ മറികടക്കുന്നവരെ സംരക്ഷിക്കുന്ന രീതി ശരിയല്ല. പലരുടെയും സ്വാധീനം ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നത് ഈ വിഭാഗത്തിന്റെ തന്ത്രമാണ്. മുടിക്കോട് സംഭവത്തിന്റെ പശ്ചാത്തലം അതാണ്. ഇത്തരക്കാരെ വിളയാടാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."