HOME
DETAILS

മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നതിലും വീഴ്ച

  
backup
December 11 2019 | 03:12 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa

 


കാസര്‍കോട്: പല മന്ത്രിസഭാ തീരുമാനങ്ങളും നടപ്പിലാക്കാന്‍ കാലതാമസമോ വീഴ്ചയോ വരുന്നുവെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. ഇനി ഇത്തരം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
കാര്‍ഷിക വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ദീര്‍ഘിപ്പിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തെങ്കിലും കൃത്യസമയത്ത് ഇത് ഉത്തരവായി ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മൊറട്ടോറിയം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ കഴിയാത്തത് ഉത്തരവ് സമയത്തിന് ഇറക്കാത്തതിനാലാണെന്നും ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ മേല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം അതീവ ഗൗരവമായി കാണുന്നു. ഇതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമയബന്ധിതമായി ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ഏകോപനവും മേല്‍നോട്ടവും ഉറപ്പാക്കണം. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ചീഫ് സെക്രട്ടറി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
മന്ത്രിസഭാ തീരുമാനം ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്കാണ് നല്‍കുന്നതെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാരോ ലിങ്കര്‍ ഓഫിസര്‍മാരോ ഉറപ്പുവരുത്തണം. ഉത്തരവ് പുറപ്പെടുവിക്കുന്ന അന്നു തന്നെ സ്വീകരിച്ച നപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട പൊതുഭരണ (എസ്.സി) വകുപ്പിന് നല്‍കണം. നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി ആവശ്യമായ തീരുമാനങ്ങളാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സ്വീകരിച്ച നടപടി അന്നു തന്നെ പൊതുഭരണ വകുപ്പി നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഒരു മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളിന്‍മേല്‍ സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് പൊതുഭരണ വകുപ്പ് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അറിവിലേക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ദീര്‍ഘിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ കുരുങ്ങി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങാന്‍ വൈകിയതാണ് തടസമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago