HOME
DETAILS

ലൈഫ് മിഷന്‍ പദ്ധതി: അനര്‍ഹര്‍ അകത്ത്, അര്‍ഹര്‍ പുറത്തും -

  
backup
August 02 2017 | 20:08 PM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d

മാനന്തവാടി: ഭവന രഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് മിഷന്‍ പദ്ധതിക്കായി തയാറാക്കിയ പട്ടികക്കെതിരേ പരാതി പ്രളയം. കഴിഞ്ഞ ദിവസം ലൈഫ് മിഷന്‍ പുറത്തിറക്കിയ കരട് അര്‍ഹതാ പട്ടികക്കെതിരെയാണ് വ്യാപക പരാതികളുയരുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ഫീല്‍ഡ് പരിശോധന നടത്തി തയാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയില്‍ അര്‍ഹതപ്പെട്ടവര്‍ വ്യാപകമായി പുറത്തായതായും അനര്‍ഹര്‍ കടന്നു കൂടിയതായുമാണ് ആക്ഷേപമുയരുന്നത്.സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍വേ നടത്തിയത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ജീവനോപാധിയോട് കൂടിയ ഫ്‌ളാറ്റുകളും വീടില്ലാത്തവര്‍ക്ക് 600 ചതുരശ്ര അടിയിലുള്ള വീടുകളും അടുത്ത അഞ്ചുവര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യം.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് എന്ന പേരിലുള്ള പാര്‍പ്പിട പദ്ധതിയുടെ ഗുണഭോക്താക്കളുടെ 2017-18 വര്‍ഷത്തേക്കുള്ള കരട് പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സെന്‍സസില്‍ ഭവന രഹിതരായി കണ്ടെത്തിയവരുടെയും അടുത്തകാലത്തായി ത്രിതലപഞ്ചായത്തുകള്‍ തയാറാക്കിയ ഭവനരഹിതരുടെ പട്ടികയും ആസ്പദമാക്കിയാണ് സര്‍വേ നടത്തിയത്.
മാനസികവെല്ലുവിളി നേരിടുന്നവര്‍, അഗതികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, മാരകരോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, വിധവകള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ജില്ലയില്‍ പലയിടത്തും അര്‍ഹതപ്പെട്ടവര്‍ക്ക് ലിസ്റ്റില്‍ ഇടം ലഭിച്ചിട്ടില്ല.
പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 1200 പേരുടെ പട്ടികയില്‍ നിന്നും 132 പേരാണ് കരട് പട്ടികയില്‍ വന്നത്. ചില വാര്‍ഡുകളില്‍ ഏറ്റവും അര്‍ഹതപ്പെട്ടതായി കണ്ടതിനെ തുടര്‍ന്ന് ഒന്നാം സ്ഥാനം നല്‍കിയവര്‍ പോലും പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്.
മറ്റു പഞ്ചായത്തുകളിലും ഇതേ രീതിയിലാണ് പട്ടിക പുറത്തിറക്കിയത്. സ്വന്തമായി റേഷന്‍കാര്‍ഡില്ലെന്നതിന്റെ പേരില്‍പ്പോലും പല അര്‍ഹരും പട്ടികിയില്‍ നിന്നും പുറത്ത് പോയതായും ഇത് പദ്ധതി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ തടസമാവുമെന്നും പരാതിയുണ്ട്. ഇപ്പോള്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ അപ്പീല്‍ നല്‍കാനുള്ള അവസാന തിയതി ഈ മാസം പത്താണ്. ഇതിന് ശേഷം അപ്പീലുകള്‍ പരിഗണിച്ചു കൊണ്ട് നിലവിലെ ലിസ്റ്റില്‍ മാറ്റം വരുത്താതെ പുതിയ പട്ടിക പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മറ്റിയായിരിക്കും പരാതികള്‍ പരിഗണിക്കുക.
ഇതിന് ശേഷം ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിക്കുന്ന പുതിയ പട്ടികയിലും പരാതിയുള്ളവര്‍ക്ക് ജില്ലാകലക്ടര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. സെപ്തംബര്‍ 25 നാണ് ഗ്രാമസഭയുടെ അംഗീകാരത്തോടെയുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ച് വീട് നിര്‍മാണത്തിനായിരിക്കും മുന്‍ഗണന ലഭിക്കുകുയെന്നാണ് സൂചനകള്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതി നിലവിലുള്ളതിനാല്‍ ഈ വര്‍ഷവും ഗ്രാമ പഞ്ചായത്തുകള്‍ ഭവന പദ്ധതി നടപ്പിലാക്കുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago