റാവിസ് കലണ്ടര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഉത്തരവാദിതവ ടൂറിസം എന്ന ആശയം അടിസ്ഥാനമാക്കി, കേരളത്തിലെ വിവിധ വികനാദ സഞ്ചാര മേഖലകളുടെ സവികശഷതകളും സ്പന്ദനങ്ങളും ആലേഖനം ചെയ്യുന്ന 2019 ലെ റാവിസ് കലണ്ടര്‍, കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.
കേരളത്തിന്റെ അറിയപ്പെടാത്ത മനോഹാരിതയിലേക്ക് സഞ്ചാരികളെ കൂട്ടിക്കാണ്ടു പോകുന്ന ദൃശ്യ പൊലിമയുടെ ഘോഷയാത്രയാണ് പുതിയ കലണ്ടര്‍.
മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കോവളം റാവിസ് ലീല ജനറല്‍ മാനേജര്‍, പി.ഐ ദിലിപ് കുമാര്‍, റാവിസ് ഹോട്ടല്‍സ് ആന്‍ഡ്് റിസോഴ്‌സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയരക്ടര്‍ സൂരജ് നായര്‍ പങ്കെടുത്തു. കേരളത്തില്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെടാതെ പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ വിവിധ പ്രദേശങ്ങളിലെ മനുഷ്യരുടെയും അവരുടെ ജീവിത കഥകളുടെയും നേര്‍ക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്ന വര്‍ണചിത്രങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് കലണ്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."