HOME
DETAILS
MAL
നാടിനെ നടുക്കി അരുംകൊല;കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തിയത് മകളെ സ്കൂളിലാക്കി മടങ്ങി വരുന്നതിനിടെ
backup
December 11 2019 | 08:12 AM
കൊല്ലം: നാടിനെ നടുക്കി അരുംകൊല കൊല്ലത്ത്. കുണ്ടറയില്‍ മകളെ സ്കൂളിലാക്കി മടങ്ങി വരുന്നതിനിടെ യുവതിയെ പതിയിരുന്ന കാമുകന് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ 9.35 ഓടെ കേരളപുരം അഞ്ചുമുക്കിലായിരുന്നു സംഭവം. അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് (40) മരിച്ചത്. പൊലീസ് എത്തുന്നതുവരെ സംഭവ സ്ഥലത്തുണ്ടായിരുന്നു പ്രതി കേരളപുരം സ്വദേശി അനീഷി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷൈലയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പിന്നിലൂടെ ഓടിയെത്തി കഴുത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് പിടഞ്ഞുവീണ യുവതി ഏറെനേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. കുണ്ടറ പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. പ്രതിയുമായി ഇവര്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് തമ്മില്‍ തെറ്റിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റൂറല്‍ എസ്.പി ഹരിശങ്കര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ അടുപ്പം വിവാദമായതോടെ ഇവര്‍ തമ്മില്‍ മുന്‍പും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പ്രതിയുടെ ബൈക്ക് കത്തിച്ചത് അടക്കമുള്ള സംഭവങ്ങളും നടന്നിരുന്നതായി പൊലീസ് പറയുന്നു.
Attachments area
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."