HOME
DETAILS

ദേശീയപാത - 766 നവീകരണം; വനം വകുപ്പിനെതിരേ ആക്ഷന്‍ കമ്മിറ്റി

  
backup
December 09 2018 | 05:12 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-766-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%95%e0%b5%81-2

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766 റോഡ് വീതികൂട്ടി നവീകരിക്കല്‍ പ്രവൃത്തി തടഞ്ഞ വനം വകുപ്പ് നടപടിക്കെതിരേ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ച് വനം വകുപ്പ് നീക്കം മറികടക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ വന്യജീവിസങ്കേതം മേധാവിയുടെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. ദേശീയപാതയില്‍ കര്‍ണാടകയിലെ ബന്ദിപ്പുര വനമേഖലയില്‍ രാത്രി 9 മണിമുതല്‍ രാവിലെ 6 മണിവരെ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനം നീങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ വയനാട്ടില്‍ വന്യജീവസങ്കേതം മേധാവി നടപ്പിലാക്കുന്ന റോഡ് നവീകരണത്തിനെതിരേ ഉന്നയിക്കുന്ന തടസവാദങ്ങള്‍ അംഗീകരിക്കാനാവില്ലന്ന്് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിയമപരമായി തന്നെ നേരിട്ടും പ്രക്ഷോഭം നടത്തിയും വനം വകുപ്പിന്റെ ഈ വാദഗതി മാറ്റി റോഡ് വീതികൂട്ടി ബലപ്പെടുത്തുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുന്നതാണ് ആക്ഷന്‍കമ്മിറ്റി. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമപരമായി വനം വകുപ്പിന്റെ തടസവാദം എങ്ങനെ മറികടക്കാമെന്ന് പഠിച്ച് കാര്യങ്ങള്‍ മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിമാരേയും കണ്ട് ബോധിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അതേസമയം ഇതിനു മുന്നോടിയായി തിങ്കളാഴ്ച നിയമസഭയില്‍ ഈ പ്രശ്‌നം ശ്രദ്ധക്ഷണിക്കലില്‍ അവതരിപ്പിക്കാന്‍ വെച്ചിട്ടുണ്ടന്നും എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.  ദേശീയപാത 766ല്‍ മൂലങ്കാവ് മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ള വരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രവൃത്തിയാണ് വനം വകുപ്പ് തടഞ്ഞത്. റോഡിന് വീതികൂട്ടി നവീകരിക്കുന്നത് വന്യജീവിസങ്കേതം മേധാവി തടഞ്ഞത് പരിഹാരം കാണാന്‍ കലക്ടറുടെ നേതൃത്വത്തില്‍ നവംബര്‍ 13നും പിന്നീട് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ തല യോഗം നവംബര്‍ 26നും നടത്തിയിരുന്നു. ഈ യോഗങ്ങളില്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി റവന്യുവനം വകുപ്പ് സംയുകത സര്‍വേ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. ഇതിനിടെ വന്യജീവിസങ്കേതം മേധാവിയുടെ കടുത്ത നിലപാടുകള്‍ക്കെതിരേ ബത്തേരിയില്‍ വിളക്കണല്‍ സമരവും നൂല്‍പ്പുഴ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.  ദേശീയപാത വീതികൂട്ടി ബലപ്പെടുത്തുന്ന പ്രവൃത്തി തടസപ്പെടുത്തിയ വനംവകുപ്പിന്റെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കണ്ണടച്ചിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴും വകുപ്പ് തുടരുന്നത്. സര്‍വകക്ഷി യോഗത്തില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, ജനപ്രതിനിധികളായ ബാബു അബ്ദുറഹിമാന്‍, പി.പി അയ്യൂബ്, എന്‍.എം വിജയന്‍, ഷബീര്‍ അഹമ്മദ്, പി.കെ രാമചന്ദ്രന്‍, ബേബി വര്‍ഗ്ഗീസ്, ഡി.പി രാജശേഖരന്‍, ടി. മുഹമ്മദ്, കെ. പ്രേമാനന്ദന്‍, പി.ജി സോമനാഥന്‍ വ്യാപാരി വ്യവസായ ഏകോപനസമിതി ഭാരവാഹി പി.വൈ മത്തായി സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago