നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേര് പിടിയില്‍
കോഴിക്കോട്: നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേര് പൊലിസിന്റെ പിടിയില്‍. മാറാട് വാട്ടര്‍ടാങ്കിന് സമീപം വടക്കേ വീട്ടില്‍ റഊഫ് (31), നടുവട്ടം പിണ്ണാണത്ത് വീട്ടില്‍ വിജയകുമാര്‍ (57) എന്നിവരാണ് മാറാട് പൊലിസിന്റെ പിടിയിലായത്. 24 പാക്കറ്റ് ഹാന്‍സും 15 പാക്കറ്റ് കൂള്‍ ലിപ്പുമാണ് വിജയകുമാറില്‍ നിന്നും പിടിച്ചെടുത്തത്.
മാറാട് വാട്ടര്‍ടാങ്കിന് സമീപത്തുള്ള വീട് കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാറാട് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എക്സ് തോമസ് നടത്തിയ പരിശോധനയിലാണ് നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളുമായി റഊഫ് പിടിയിലായത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മൊത്തവിലയ്ക്ക് കേരളത്തിലെത്തിച്ച് ചില്ലറ വില്പന നടത്തിവരികയായിരുന്നു ഇയാള്‍. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 256 പാക്കറ്റ് പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. സബ് ഇന്‍സ്പെക്ടര്‍ കെ.സതീഷ്, സീനിയര്‍ സി.പി.ഒ. കെ. ഷിനോജ്, സി.പി.ഒമാരായ എ. പ്രശാന്ത് കുമാര്‍, പി. അരുണ്‍കുമാര്‍, സി. സന്തോഷ്, എം.കെ ലൈജു, കെ.സുജാത എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."