HOME
DETAILS
MAL
ഉള്ളിവില നിയന്ത്രണം; ഹരജി ഹൈക്കോടതി തള്ളി
backup
December 12 2019 | 04:12 AM
കൊച്ചി: ഉള്ളിവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി ഹൈക്കോടതി തള്ളി. ഹരജിയില്‍ ഇടപെടാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
കോടതി പ്രതികൂല നിലപാടെടുത്തതോടെ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന മനു റോയ് ഹരജി പിന്‍വലിക്കുകയായിരുന്നു. ഉള്ളി കേന്ദ്രം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വില വര്‍ധന വിപണിയിലെ വ്യതിയാനവുമായി ബന്ധപ്പെട്ടതാണന്നും കോടതി ചൂണ്ടിക്കാട്ടി.
ഉല്പാദനം കുറയുമ്പോള്‍ വില കൂടുകയും തിരിച്ചും സംഭവിക്കുന്നത് സ്വാഭാവികമാണന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉള്ളി ഉല്പാദിപ്പിക്കുന്ന തമിഴ്നാട്ടില്‍ 180രൂപയാണ് വില. കേരളത്തില്‍ 140രൂപയ്ക്ക് ലഭിക്കുന്നുണ്ടല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."