ജീന്‍ പോള്‍ ലാലിനെതിരേ പ്രാഥമിക തെളിവുണ്ടെന്ന് പൊലിസ്
കൊച്ചി: 'ഹണീബീ ടു' എന്ന ചിത്രത്തില്‍ നടിയുടെ അനുമതിയില്ലാതെ ബോഡി ഡബ്ലിങ് നടത്തുകയും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന പരാതിയില്‍ സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരേ പ്രാഥമിക തെളിവുണ്ടെന്ന് പൊലിസ്.
അന്വേഷണം നടക്കുന്നതിനാല്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടു. നാലുപേര്‍ക്കെതിരേയുള്ള അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസി.കമ്മിഷണര്‍ കോടതിയോട് ജാമ്യം നല്കരുതെന്നാവശ്യപ്പെട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കുമ്പളത്തെ ഹോട്ടലില്‍ പൊലിസ് തെളിവെടുപ്പു നടത്തി. കൂടാതെ കോസ്റ്റിയൂം ഡിസൈനര്‍ പ്രവീണില്‍ നിന്ന് തെളിവെടുക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം വെള്ളിയാഴ്ച നടക്കും.
ശരീരപ്രദര്‍ശനം നടത്തുന്ന രംഗത്തില്‍ അഭിനയിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നതായി നടി പരാതിയില്‍ പറഞ്ഞിരുന്നു. ജീന്‍പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."