എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ പ്രത്യേക പരിപാടി നടപ്പാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ പുറമ്പോക്കുകളില്‍ ഉള്‍പ്പെടെ കഴിയുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് പ്രത്യേക പരിപാടി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്ടര്‍മാര്‍ ഇതു പ്രത്യേക ദൗത്യമായി കാണണം. റേഷന്‍ കാര്‍ഡില്ലാത്ത എത്രപേരുണ്ടെന്ന കണക്കെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കണം. ജില്ലാ കലക്ടര്‍മാര്‍ മുന്‍പ് നടത്തിയ രീതിയില്‍ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തണം. താലൂക്ക് അടിസ്ഥാനത്തില്‍ ഫയല്‍ തീര്‍പ്പാക്കല്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ ബാലന്‍, ജി. സുധാകരന്‍, പി. തിലോത്തമന്‍, എ.കെ ശശീന്ദ്രന്‍, ഇ.പി ജയരാജന്‍, എ.സി മൊയ്തീന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. കൃഷ്ണന്‍കുട്ടി, ഡോ. കെ.ടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി.എം തോമസ് ഐസക്, കെ.കെ ശൈലജ, എം.എം മണി, ടി.പി രാമകൃഷ്ണന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു, വി.എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സന്‍ ഡോ. വി.കെ രാമചന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."