HOME
DETAILS

സ്വത്ത് തട്ടിയെടുത്ത കേസില്‍ വയോധിക അറസ്റ്റില്‍

  
backup
August 03 2017 | 02:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b8

പയ്യന്നൂര്‍ (കണ്ണൂര്‍): തളിപ്പറമ്പ് തുച്ഛംബരത്തെ റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പരേതനായ പുതുകുളങ്ങര പി. ബാലകൃഷ്ണന്‍ നായരുടെ അനന്തരാവകാശി എന്നവകാശപ്പെട്ട് സ്വത്തും സമ്പാദ്യവും കുടുംബ പെന്‍ഷനും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്തെന്ന കേസില്‍ വയോധിക അറസ്റ്റില്‍.
പയ്യന്നൂര്‍ കോറോം സ്വദേശി കെ.വി ജാനകിയെ (71) ആണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജാനകിയെയും സഹോദരന്‍ രാഘവനെയും ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ ജാനകി കുറ്റസമ്മതം നടത്തുകയും പിന്നില്‍ പ്രവര്‍ത്തിച്ചതു സഹോദരിയും പയ്യന്നൂരിലെ അഭിഭാഷകയുമായ കെ.വി ശൈലജയാണെന്നും അന്വേഷണ സംഘത്തിനു മൊഴിനല്‍കിയിരുന്നു. പൊലിസ് വിളിപ്പിച്ചതനുസരിച്ച് ഇന്നലെ ഉച്ചയോടെ ഹാജരായ ജാനകിയെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 465, 467, 468, 470, 471, 47, 120 എന്നീ വകുപ്പുകളാണു ജാനകിക്കെതിരേ പൊലിസ് ചുമത്തിയത്. കുടുംബ പെന്‍ഷന്‍ വകയില്‍ ബാലകൃഷ്ണന്റെ അനന്തരാവകാശിയെന്ന നിലയില്‍ ജാനകിയുടെ നോമിനിയായി പന്ത്രണ്ടര ലക്ഷം രൂപ ഇതിനകം അഭിഭാഷകയായ കെ.വി ശൈലജ കൈപ്പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി.
ബാലകൃഷ്ണന്‍ നായര്‍ക്ക് അവകാശപ്പെട്ട സ്ഥലത്തുനിന്നു ലക്ഷങ്ങള്‍ വിലവരുന്ന മരം മുറിച്ചെടുത്ത അഭിഭാഷക പയ്യന്നൂരിലെ പ്രമുഖര്‍ക്കടക്കം നല്‍കിയതായും പൊലിസിനു വിവരം ലഭിച്ചു.
അറസ്റ്റിലായ ജാനകിക്കു പ്രായ കണക്കിലെടുത്ത് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി ജാമ്യം അനുവദിച്ചു. അതേസമയം കേസില്‍ പ്രതികളായ പയ്യന്നൂരിലെ അഭിഭാഷക ശൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
തളിപ്പറമ്പിലെ ഓണററി ക്യാപ്റ്റന്‍ ഡോ. പി. കുഞ്ഞമ്പു നായരുടെ മകനും തിരുവനന്തപുരം പേട്ട വലിയവീട് ലൈനില്‍ താമസക്കാരനുമായ പി. ബാലകൃഷ്ണന്‍ നായര്‍ 2011 സെപ്റ്റംബര്‍ 12നാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
ഇതു സ്വത്ത് തട്ടിയെടുക്കാനുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ആക്ഷന്‍കമ്മിറ്റി ഭാരവാഹി പദ്മന്‍ കോഴൂര്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ കോടതിയാണു കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago