മൃതദേഹം ഏറ്റുവാങ്ങണമെന്ന് പാകിസ്താനോട് കശ്മിര് പൊലിസ്
ശ്രീനഗര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ലഷ്കറെ ത്വയ്ബ കമാന്‍ഡര്‍ അബൂ ദുജാനെയുടെ മൃതദേഹം ഏറ്റുവാങ്ങണമെന്ന് കശ്മിര് പൊലിസ് പാകിസ്താനോട് ആവശ്യപ്പെട്ടു.
കശ്മിര് പൊലിസ് ഐ.ജി മുനീര്ഖാനാണ് അബൂ ദുജാനയുടെ മൃതദേഹം ഏറ്റുവാങ്ങണമെന്ന് ഡല്‍ഹിയിലെ പാക് എംബസി അധികൃതരോട് ആവശ്യപ്പെട്ടത്. പാക് അധീന കശ്മിരിലെ ഗില്‍ജിത്-ബാള്ട്ടിസ്താന് സ്വദേശിയാണ് അബൂ ദുജാന.
ഇതാദ്യമായാണ് പാക് വംശജനായ ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവച്ചത്. പാകിസ്താന് അവകാശവാദമുന്നയിച്ചിട്ടില്ലെങ്കില് അനുയോജ്യമായ രീതിയില്‍ മൃതദേഹം സംസ്കരിക്കുമെന്നും കശ്മിര് പൊലിസ് അറിയിച്ചു. സംസ്കരിക്കുന്നതിനുമുന്പ് ഇയാളുടെ രക്ഷിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ മൃതദേഹം കാണാന്‍ അനുവാദം നല്‍കുമെന്നും പൊലിസ് ഐ.ജി മുനീര്‍ ഖാന് അറിയിച്ചു.
ഇയാള്‍ കൊല്ലപ്പെട്ട മേഖലയിലുള്ള ചിലര്‍ മൃതദേഹം സംസ്കരിക്കാനുള്ള അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലിസ് നിരസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."