പുളിക്കലില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് സജ്ജരായി പെണ്‍കൂട്ടായ്മ
കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് സജ്ജരായി പെണ്‍കൂട്ടായ്മ രംഗത്ത്. കുടുംബശ്രീ ജില്ലാ മിഷനും പുളിക്കല്‍ പഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ വനിതകള്‍ക്കായുള്ള നിര്‍മാണ പരിശീലനത്തില്‍ 30 വനിതകളാണ് സ്വയംസന്നദ്ധരായി രംഗത്തുവന്നത്. വീട് മുതല്‍, റോഡ് നിര്‍മാണം വരെ ഒറ്റക്ക് ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.ഇവരുടെ ആദ്യ സംരംഭം മുതുവല്ലൂര്‍ പഞ്ചായത്തിലെ പി.എ വൈ ഗുണഭോക്താവ് ചിന്നമ്മുരാജന്റെ വീട് നിര്‍മാണം ഏറ്റെടുത്ത് ആരംഭിച്ചു.
ബ്ലോക്ക്, പഞ്ചായത്തുകള്‍ക്ക് കീഴില്‍ 15 ലക്ഷം വരെ വരുന്ന പദ്ധതി്പ്രവര്ത്തികള് വനിതകള്‍ ഏറ്റെടുത്തു നല്‍കും.പുളിക്കല്‍ പഞ്ചായത്തിലെ മങ്ങാട്ടുമുറി,ആന്തിയൂര്‍കുന്ന് മെമ്പര്‍മാരായ കെ.പി സുഹ്റ,സുബൈദ,എ.ഡി.എസ് സല്‍മാബി മേച്ചേരി തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.55 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചാണ് ചിന്നമ്മുരാജന്റെ വീട് നിര്‍മ്മാണം പെണ്‍സംഘം ഏറ്റെടുത്തത്.
നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെ തുടങ്ങാത്ത നിര്‍ധനരായ ആളുകളുടെ വീടുകള്‍,പഞ്ചായത്ത് റോഡുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍മിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക.
വനിതികളുടെ ആദ്യവീടിന്റെ തറക്കല്ലിടല്‍ മകര്മ്മം മുതുവല്ലൂരില്‍ കൊണ്ടോട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ നിര്‍വഹിച്ചു.
മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സഗീര്‍ അധ്യക്ഷനായി.ജില്ലാപഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ്,കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മുഹമ്മദ്,പുളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ഉമ്മര്‍, സ്ഥിരംസമിതിചെയര്മാന് കെ.വി ഹുസ്സന്‍കുട്ടി,മെമ്പര്‍മാരായ ഇ.മമ്മദ്,ടി.പി നജ്മുദ്ദീന്,കോമളവല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."