ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു: പി.കെ അബ്ദുറബ്ബ്
തിരൂരങ്ങാടി: നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയെന്നതിന്റെ അടിസ്ഥാനത്തില്‍ അഹങ്കരിച്ചുകൊണ്ട് ജനകീയ പ്രശ്‌നങ്ങളില്‍നിന്നും ഒളിച്ചോടുകയാണ് പിണറായി സര്‍ക്കാരെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ കുറ്റപ്പെടുത്തി. മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് കമ്മറ്റി ചെമ്മാട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ പ്രഖ്യാപനങ്ങളുടെ തുടര്‍നടപടികള്‍ നടത്തുന്ന പിണറായി സര്‍ക്കാര്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ആര് ശ്രമിച്ചാലും അത് വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അവര്‍ രാജ്യദ്രോഹികളാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. 20 അടി നീളവും, 47 കിലോ തൂക്കം വരുന്ന പുഷ്പഹാരം നടത്തിയാണ് യുവജനയാത്രയെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരിച്ചത്. ചെമ്മാട് ടൗണില്‍ നടന്ന സ്വീകരണ പരിപാടിക്ക് അഡ്വ. പി.എം.എ സലാം, കെ. കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപ്പറമ്പ്, കെ.പി മുഹമ്മദ് കുട്ടി,പി.കെ അന്‍വര്‍ നഹ, സി.പി മുസ്തഫ ചെമ്മാട്, എം.മുഹമ്മദ് കുട്ടി മുന്‍ഷി, എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, സിദ്ദീഖ് പനക്കല്‍, വാസു കാരയില്‍, സി.കെ.എ റസാഖ്, എ.കെ മുസ്തഫ,അലി തെക്കേപ്പാട്ട്, വി.എം മജീദ്, കോയഹാജി, ചെറിയപ്പുഹാജി,കുഞ്ഞന്‍ ഹാജി നേതൃത്വം നല്‍കി.
കൊളപ്പുറത്ത് പരിപാടി ബഷീറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ശ്യാം സുന്ദര്‍, ടി.കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, അബ്ദുല്‍ ഹഖ് സംസാരിച്ചു.
തലപ്പാറയിലെ സ്വീകരണ പരിപാടിയില്‍ കെ.അസീസ് അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍, പി.കെ ഫിറോസ്, പി.അബ്ദുല്‍ഹമീദ് എം.എല്‍.എ, അസ്‌കര്‍ ഫറോക്ക്, ടി.പി അഷ്‌റഫലി, ഷിബു മീരാന്‍, വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നവാസ്, ബക്കര്‍ ചെര്‍നൂര്‍, ഹനീഫ മൂന്നിയൂര്‍ , എം.എ ഖാദര്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍, ഷമീര്‍ വള്ളിക്കുന്ന്, എം.എ അസീസ്, എം സൈതലവി, പി.എം ബാവ, എം.വി.എ സലാം, റാഷിദ് പെരുവള്ളൂര്‍, ടി.പി നബീല്‍, എം.കെ.എം സാദിഖ്, വി.കെ സുബൈദ, കെ.ടി സാജിദ, വി.പി മുഹമ്മദ് എന്ന ബാവ. എം കുട്ട്യാലി മാസ്റ്റര്‍, ബാവ ചേലേമ്പ്ര, കെ കലാം മാസ്റ്റര്‍, രാജന്‍ ചെരിച്ചിയില്‍, ഇ.ടി.എം തലപ്പാറ, പി കുഞ്ഞോന്‍ സംസാരിച്ചു.
ഒന്നാം യുവജന യാത്രക്ക് നാമകരണം ചെയ്ത ഹനീഫ മൂന്നിയൂര്‍, വൈറ്റ്ഗാര്‍ഡ് ജില്ലാ വൈസ് ക്യാപ്റ്റന്‍ സാദിഖ് എന്നിവര്‍ക്ക് മുനവ്വറലി തങ്ങള്‍ ഉപഹാരം നല്‍കി.
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല മാനേജ്‌മെന്റും വിദ്യാര്‍ഥികളും നല്‍കിയ സ്വീകരണത്തിന് യു.ഷാഫി ഹാജി, കെ.എം സെയ്തലവിഹാജി, ഹംസ ഹാജി മൂന്നിയൂര്‍,സി.കെ മുഹമ്മദാജി, എം.സി ഹംസക്കുട്ടിഹാജി, കെ.പി ഷംസുദ്ദീന്‍ ഹാജി, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി.യൂസുഫ് ഫൈസി, ശരീഫ് ഹുദവി, വി.ജാഫര്‍ ഹുദവി, കെ.പി ജാഫര്‍ ഹുദവി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."