HOME
DETAILS

പ്രവാസികള്‍ക്ക് പകരക്കാരനെ വച്ച് വോട്ട്; കടുത്ത എതിര്‍പ്പുമായി സീതാറാം യെച്ചൂരി

  
backup
August 03 2017 | 14:08 PM

454524545-2

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വരാതെ പകരക്കാരനെ വച്ച് വോട്ടു ചെയ്യാന്‍ സാഹചര്യം ഒരുക്കുന്ന പ്രോക്‌സി വോട്ടിങ് സമ്പ്രദായം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുമായി സി.പി.എം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രവാസികളെ സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാക്കി വോട്ടിനെ സ്വാധീനിക്കാനുള്ള അവസരമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് യെച്ചൂരിയുടെ എതിര്‍പ്പ്.

ഇതിനു വേണ്ടി നിയമദേഗതി കൊണ്ടുവരാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം പുന:പരിശോധിക്കണമെന്ന് യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രോക്‌സി വോട്ടിങ് സംവിധാനത്തോടുള്ള എതിര്‍പ്പ് സി.പി.എം നേരത്തെ തെരഞ്ഞെടുപ്പ് കമീഷനെയും അറിയിച്ചിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കം ദശലക്ഷക്കണക്കിനു പേരുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പാസ്‌പോര്‍ട്ട് തൊഴിലുടമയുടെയോ മാനേജര്‍മാരുടെയോ കൈവശം ആയിരിക്കും. തൊഴില്‍സുരക്ഷയുടെയും മറ്റും പേരില്‍ പ്രവാസികളെ സ്വാധീനിക്കാനും പ്രലോഭിപ്പിക്കാനും സാധിക്കും. വിദേശങ്ങളില്‍ പഠിക്കുന്നവരുടെ കാര്യത്തിലും ഇത്തരം സാധ്യതകള്‍ നിലനില്‍ക്കുന്നു. പ്രോക്‌സി വോട്ടില്‍ യഥാര്‍ഥ വോട്ടറുടെ അഭിപ്രായം പ്രതിഫലിക്കണമെന്നില്ല. ജനവിധിയെ തന്നെ ഇത് ബാധിച്ചേക്കും.

മറ്റു രാജ്യങ്ങള്‍ വിദേശങ്ങളില്‍ ജോലിചെയ്യുന്ന അവരുടെ പൗരന്മാര്‍ക്കായി നയതന്ത്രകാര്യാലയങ്ങളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാറുണ്ട്. ഇന്ത്യയില്‍ തന്നെ എത്രയോ രാജ്യങ്ങളുടെ വോട്ടെടുപ്പിനു ബൂത്തുകള്‍ സ്ഥാപിക്കുന്നു. ഈ മാര്‍ഗം പിന്തുടരാവുന്നതാണ്. അല്ലാത്തപക്ഷം തപാല്‍ വോട്ടിനു സംവിധാനം ഉണ്ടാക്കാം. പ്രോക്‌സി വോട്ട് സംവിധാനത്തെ സി.പി.എം ശക്തമായി എതിര്‍ക്കും. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും യെച്ചൂരി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം

uae
  •  2 days ago
No Image

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി

Kerala
  •  2 days ago
No Image

വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ

Kerala
  •  2 days ago
No Image

കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്

Kuwait
  •  2 days ago
No Image

എസിക്കൊപ്പം ഫാനും ഉപയോഗിച്ചോളൂ... കാര്യമുണ്ട്

Kerala
  •  2 days ago
No Image

"ഗിഫ്റ്റ് ബോക്സ്" തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Kerala
  •  2 days ago
No Image

അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്

National
  •  2 days ago
No Image

പാതിവില തട്ടിപ്പ്: കെ.എന്‍ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഉത്സവത്തിനിടെ സംഘർഷം: ബിജെപി പ്രവർത്തകന് വെട്ടേറ്റു, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം

Kerala
  •  2 days ago
No Image

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 യാത്രക്കാരെ ബലൂച് ഭീകരര്‍ ബന്ദികളാക്കി

International
  •  2 days ago