HOME
DETAILS
MAL
ദേശീയപാതയോരത്ത് മുറിച്ചിട്ട മരക്കഷണങ്ങള്‍ അപകട ഭീഷണിയാകുന്നു
backup
August 03 2017 | 17:08 PM
എരമല്ലൂര്‍: ദേശീയപാതയോരത്ത് അപകടകരമായി നിന്ന മരം മുറിച്ച് നീക്കിയെങ്കിലും മരക്കഷണങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ അപകട ഭീഷണിയാകുന്നു.
എരമല്ലൂര്‍ കൊച്ചു വെളി കവലയ്ക്ക് സമീപം പാതയോരത്തെ കൂറ്റന്‍ മരമാണ് ദേശീയ പാത അധികൃതര്‍ മുറിച്ചത്. മരത്തിന്റെ അടിഭാഗം ദ്രവിച്ചതിനാല്‍ ഏത് സമയവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു.
മുറിച്ചിട്ട മരക്കഷണങ്ങള്‍ പാതയോരത്തു തന്നെ കിടക്കുകയാണ്. കൊച്ചു വെളി കവലയിലുള്ള കടകളുടെ മുന്നിലാണ് മരം മുറിച്ചിട്ടിരിക്കുന്നത്. ഇത് മൂലം കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ വിഷമിക്കുകയാണ്.
രാത്രിയില്‍ മരക്കഷണ കൂമ്പാരത്തില്‍ വാഹനങ്ങളും ഇടിച്ചു അപകടത്തില്‍പ്പെടുന്നുണ്ട്. ഇനിയെങ്കിലും ജനകീയാവശ്യം പരിഗണിച്ച് മരക്കഷണങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."