HOME
DETAILS

ആസൂത്രിത വധം, വര്‍ഗീയകലാപ ശ്രമം

  
backup
December 09 2018 | 19:12 PM

vargeeya-kalapam-todays-article-10-12-2018

ഗിരീഷ് കെ. നായര്‍#

 

ഒരു പൊലിസ് സബ് ഇന്‍സ്‌പെക്ടറും ഒരു കൗമാരക്കാരനും കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപം ആസൂത്രിതമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പൊലിസിന്റെ പേരില്‍ നിലനില്‍ക്കുമ്പോഴാണ് പൊലിസുദ്യോഗസ്ഥരെ അതേ നാണയത്തില്‍ വകവരുത്താനുള്ള ആസൂത്രണ പദ്ധതി പുറത്തുവന്നിരിക്കുന്നത്.
മുസ്‌ലിം ജനത മതപരമായ ചടങ്ങുകള്‍ക്കു ബുലന്ദ്ഷഹറില്‍ ഒത്തുചേര്‍ന്നതിനു തൊട്ടുപിന്നാലെ പശുവിന്റെ പേരില്‍ ലഹളയുണ്ടാകുകയും അത് കൊലപാതകത്തിലേയ്ക്കു നയിക്കുകയും ചെയ്തത് ഒരു വര്‍ഗീയ കലാപം കൂടി ലക്ഷ്യമിട്ടാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം ഈ വഴിക്കൊക്കെ നീങ്ങുന്നുണ്ട്. സംസ്ഥാന ഡി.ജി.പിയും മന്ത്രിയും സുബോദിന്റെ കൊലപാതകം ആസൂത്രിതമായിരുന്നെന്നും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമം നടന്നതായും സൂചന നല്‍കിയിട്ടുണ്ട്. ആര്, എന്തിന് ഈ വിവരങ്ങളൊക്കെ പുറത്തുവരേണ്ടതുണ്ട്.

സംഭവങ്ങളുടെ തുടക്കം
പശ്ചിമ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടങ്ങളില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതാണ് ഈ സംഭവങ്ങളുടെ തുടക്കം. ഡിസംബര്‍ മൂന്നിനായിരുന്നു അത്. തുടര്‍ന്നു പശുസംരക്ഷക പ്രവര്‍ത്തകരെന്ന പേരില്‍ രംഗത്തെത്തിയവര്‍ ഈ അവശിഷ്ടങ്ങളുമായി സിയാനയിലെ ചിങ്‌രാവതി പൊലിസ് സ്റ്റേഷനിലെത്തി. പശുവിനെ കൊന്നതിനു കേസെടുക്കണമെന്നായിരുന്നു ആവശ്യം.
തൊട്ടടുത്ത സിയാന പൊലിസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലിസുകാരെത്തുകയും ജീവഹാനി ഉണ്ടാകുമെന്നായപ്പോള്‍ അവര്‍ അക്രമികള്‍ക്കെതിരേ വെടിവയ്ക്കുകയും ചെയ്തു.
ഈ വെടിവയ്പില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. 21 കാരനായ ഇയാള്‍ അക്രമികള്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് ആദ്യഘട്ടത്തില്‍ വാദമുണ്ടായിരുന്നെങ്കിലും കല്ലും മറ്റുമായി ഇയാള്‍ അക്രമികള്‍ക്കൊപ്പം നീങ്ങുന്ന വിഡിയോ ചിത്രം പുറത്തുവന്നിരുന്നു.
തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടതോടെ കൂടുതല്‍ അക്രമാസക്തമായ ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. അക്രമികളെ നേരിടാനെത്തിയ ഇന്‍സ്‌പെകര്‍ അക്രമത്തിനിടെ വെടിയേറ്റു മരിച്ചു.
പശുവിന്റെ തോലും ഇറച്ചിയും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ സ്‌റ്റേഷനില്‍ കണ്ടതായും ആക്രമണമുണ്ടാകുന്നതിനു ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് അതവിടെനിന്ന് നീക്കം ചെയ്തതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കരിമ്പിന്‍ പാടത്ത്, ഈ സംഭവത്തിന് തലേന്ന് പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇന്‍സ്‌പെക്ടര്‍ സുബോദിന്റെ മരണം
ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ തുനിയുമ്പോള്‍ അവരുമായി അനുനയത്തിന് ശ്രമിക്കുകയായിരുന്നു ഇന്‍സ്‌പെക്ടര്‍ സുബോദ് സിങെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുജ് ഝാ പറയുന്നു. ഒറ്റയ്ക്ക് അക്രമികളുടെ നടുവിലിറങ്ങി അനുനയിപ്പിക്കാന്‍ സുബോധ് ശ്രമം നടത്തിയതായും ധൈര്യശാലിയായ ഓഫിസറെയാണ് നഷ്ടപ്പെട്ടതെന്നും ഝാ പറയുന്നു.
അക്രമം കലാപത്തിലേക്കു വളര്‍ന്നതോടെ ഒപ്പമുണ്ടായിരുന്ന പൊലിസുകാര്‍ ആകാശത്തേയ്ക്കു വെടിവച്ചു. ഇതോടെ അക്രമികള്‍ കോപാക്രാന്തരായി വളഞ്ഞതോടെ പൊലിസുകാര്‍ ഓടിമാറി.
സുബോദ് വെടിയേറ്റു വീഴുന്നത് കണ്ടത് അദ്ദേഹത്തിന്റെ ജീപ്പ് ഡ്രൈവര്‍ രാം ആശ്രയ് ആണ്. സുബോദിന് ജീവന്‍ നഷ്ടപ്പെടാതെ പ്രഥമശുശ്രൂഷ നല്‍കാന്‍ വാഹനത്തിലേയ്ക്കു താന്‍ മാറ്റിയതായും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓടിക്കൂടിയ അക്രമിക്കൂട്ടം തടഞ്ഞ് കൊല്ലെടാ എന്നാര്‍ത്തുവിളിക്കുകയും കല്ലും തടിയും എറിഞ്ഞതോടെ താന്‍ ഓടിരക്ഷപ്പെട്ടതായും ആശ്രയ് പറഞ്ഞു.
ആശ്രയിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരിമ്പിന്‍ തോട്ടത്തില്‍ പലഭാഗങ്ങളിലും വെടിയൊച്ച കേട്ടതായും രാം ആശ്രയ് വിവരിക്കുന്നത് എത്ര ഞെട്ടിക്കുന്ന സംഭവമാണ് അവിടെ നടന്നതെന്ന സൂചന നല്‍കുന്നു.

സംശയങ്ങള്‍


പശുസംരക്ഷകരെന്ന പേരില്‍ രാജ്യമാകെ അക്രമിക്കൂട്ടം നടമാടുമ്പോള്‍ മറ്റാരും പശുവിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മുതിരില്ലെന്ന് വ്യക്തമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട പൊലിസുകാര്‍ പശുവിറച്ചിയും തോലും പ്രദര്‍ശിപ്പിച്ചെന്ന വിവരം ഞെട്ടിക്കുന്നു. ഇത് അതിവിദഗ്ധമായി മെനഞ്ഞെടുത്ത നുണയാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പശുവിറച്ചിയെന്നു കേള്‍ക്കുമ്പോള്‍ ആയുധമെടുക്കുന്ന ഒരു ജനതയുള്ള ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് അവരെ വേഗം ഇളക്കിവിടാന്‍ പറ്റിയ മാര്‍ഗമായി ഉപയോഗിച്ച തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മഹാവ് ഗ്രാമത്തിലെ തഹസില്‍ദാര്‍ പറഞ്ഞത് കരിമ്പുപാടത്ത് തുണി ഉണക്കാന്‍ ഇട്ടിരിക്കുന്നതുപോലെ 20 ലധികം പശുക്കളുടെ തോലും ഉടലും തലയും വളരെ ദൂരെ നിന്നുപോലും കാണാനാവുന്ന തരത്തില്‍ തൂക്കിയിട്ടു പ്രദര്‍ശിപ്പിച്ചിരുന്നെന്നും അത് വളരെ ആസൂത്രിതമായിരുന്നെന്നുമാണ്. വാര്‍ത്ത പരന്നയുടനെ ഹിന്ദു യുവ വാഹിനി, ശിവസേന, ബജ്‌രങ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി പ്രതിഷേധം തുടങ്ങിയതും അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ സംസ്ഥാനപാതയിലെത്തിച്ച് ഉപരോധം നടത്തിയതും ആസൂത്രിതമായിരുന്നു എന്നുവ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് സമ്മേളനം ബുലന്ദ്ഷഹറില്‍ ഡിസംബര്‍ മൂന്നിന് സമാധാനപരമായി സമാപിച്ചതിന്റെ അന്നുതന്നെയാണ് പശുവിന്റെ പേരില്‍ അക്രമങ്ങള്‍ തലപൊക്കിയത്. ഈ മതചടങ്ങ് നടന്നതിന്റെ 30 കിലോമീറ്റര്‍ അപ്പുറമാണ് പൊലിസിനെതിരേ ലഹള നടന്നത്. ഇവിടെ പങ്കെടുത്തു മടങ്ങിയവര്‍ ബുലന്ദ്ഷഹറിലെ സംസ്ഥാന പാത വഴി, പശുവിന്റെ അവശിഷ്ടം കണ്ടിടത്തുകൂടിയായിരുന്നു വരേണ്ടിയിരുന്നത്. അക്രമികള്‍ ഈ പാത ഉപരോധിച്ചത് ഇത് മുന്നില്‍ക്കണ്ടാണെന്ന സംശയവും ഉയരുന്നുണ്ട്.
സുബോദ് സിങ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുന്‍പ് അദ്ദേഹത്തെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക സംഘ്പരിവാര്‍ നേതൃത്വം ബുലന്ദ്ഷഹര്‍ എം.പി ഭോലാ സിങിന് പരാതി നല്‍കിയിരുന്നു. കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് മതപരമായ ചടങ്ങുകള്‍ക്ക് ഭംഗം വരുത്തുന്നു എന്നായിരുന്നു. ഇതിനര്‍ഥം സുബോദിനോട് പ്രാദേശിക സംഘ്പരിവാര്‍ നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നു എന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വിഡിയോയില്‍ ബി.ജെ.പി യുവമോര്‍ച്ച സയാന യൂനിറ്റ് പ്രസിഡന്റ് അഗര്‍വാള്‍ വിശദമാക്കുന്നത് സുബോദ് സിങ് തങ്ങളെ തടയാന്‍ ശ്രമിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ്. സുബോദ് പ്രദേശത്തെ മുസ്‌ലിംകളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നതായും ഇയാള്‍ ആരോപിച്ചു. ഇതിനര്‍ഥം, സുബോദിനെ വകവരുത്തുകയായിരുന്നു എന്നുതന്നെയെന്നല്ലേ.
ഇതില്‍ക്കൂടുതല്‍ എന്തു തെളിവാണ് ഈ കൊടുംക്രൂരന്മാരെ തടങ്കലിലെത്തിക്കാന്‍ യോഗിക്ക് വേണ്ടത്.
പ്രതികളില്‍ സേനാംഗവും
സുബോധ് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് 27 പേര്‍ക്കെതിരേയാണ് കേസെടുത്തത്. അക്രമത്തിനുപിന്നാലെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയാനാകാത്ത അന്‍പതോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
യുവമോര്‍ച്ച, വി.എച്ച്.പി, ബജ്‌രങ്ദള്‍, ഹിന്ദു യുവ വാഹിനി, ശിവസേന എന്നീ സംഘടനകളില്‍ പെട്ടവരാണ് പ്രതിപ്പട്ടികയില്‍. പാര്‍ട്ടിയില്ലാത്ത കര്‍ഷകരും വിദ്യാര്‍ഥികളും പ്രതിപ്പട്ടികയിലുണ്ട്. പ്രധാനപ്രതി യോഗേഷ് രാജ് എന്ന 28കാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നിയമവിദ്യാര്‍ഥിയും വിശ്വഹിന്ദു പരിഷത്ത്, ബജ്‌രങ്ദള്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനുമായ ഇയാള്‍ തോക്കുപയോഗിക്കാറുണ്ടെന്ന് പൊലിസ് പറയുന്നു.
എന്നാല്‍ പ്രതിപ്പട്ടികയില്‍ ഒരു സേനാംഗവും ഉണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കശ്മിരിലെ സോപൂരില്‍ ജോലി ചെയ്യുന്ന 22 രാഷ്ട്രീയ റൈഫിള്‍സിലെ ജിതേന്ദ്ര മാലിക്കിനെ കഴിഞ്ഞ ദിവസം പൊലിസ് കശ്മിരിലെത്തി അറസ്റ്റ് ചെയ്തിരുന്നു.
സുബോദും സുമിതും കൊല്ലപ്പെട്ടത്. 32 പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റാണ്. ഈ പിസ്റ്റള്‍ ഈ സേനാംഗത്തിന്റെതാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുമുണ്ട്.

ഗൂഢാലോചനയെന്ന്
സഹോദരിയും മന്ത്രിയും


ഇന്‍സ്‌പെക്ടര്‍ സുബോദ് സിങിനെ വകവരുത്താനായി സൃഷ്ടിച്ച കലാപമാണിതെന്ന് അദ്ദേഹത്തിന്റെ സഹോദരി സുനിത സിങ് ആരോപിക്കുന്നു.
2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട ഗോവധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സുബോദ്. സുബോദിനെ പൊലിസുകാര്‍ തന്നെ കൊലയ്ക്കുകൊടുക്കുകയായിരുന്നെന്നാണ് സഹോദരിയുടെ ആരോപണം.
സംസ്ഥാന പട്ടിക വികസന ക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ഓംപ്രകാശ് രാജ്ഭര്‍ സംശയലേശമന്യേ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്.
ബുലന്ദ്ഷഹര്‍ കലാപം വളരെ ആസൂത്രിതമായി വി.എച്ച്.പിയും ആര്‍.എസ്.എസും ബജ്‌രങ്ദളും ചേര്‍ന്ന് നടത്തിയതാണെന്നാണ്. മുസ്‌ലിം ജനതയുടെ മതപരമായ ചടങ്ങിന്റെ അന്നുതന്നെ
പശുവിന്റെ പേരില്‍ കൊലപാതകം നടന്നത് അതിനാലാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago