HOME
DETAILS
MAL
അനര്‍ഹരെ തേടി അധികൃതര്‍; റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാപട്ടികയില്‍നിന്ന് മാറ്റി
backup
August 03 2017 | 18:08 PM
തിരൂരങ്ങാടി: താലൂക്കില്‍ അനര്‍ഹമായി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്പ്പെട്ടവരെതേടി താലൂക്ക് സപ്ലൈ ഓഫിസ് അധികൃതര്‍ രംഗത്ത്.
അനധികൃതമായി കൈവശപ്പെടുത്തിയ 52 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തിരൂരങ്ങാടി നഗരസഭയിലും എ.ആര് നഗര്‍ പഞ്ചായത്തിലെ മമ്പുറം, വെട്ടം ഭാഗങ്ങളിലുമാണ് വീടുകളിലെത്തി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അനര്‍ഹരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിലായി പരിശോധന തുടരും. സപ്ലൈ ഓഫിസര്‍ എസ് ബസന്ത്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ദേവദാസ്, അബ്ദുല്‍ അസീസ്, ശശികുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."