വൈദികന് ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ താമരശ്ശേരി ബിഷപ്പിനെതിരേ വീട്ടമ്മ, പരാതി നല്കാതിരിക്കാന് ശക്തമായ സമ്മര്‍ദമുണ്ടായെന്നും ആരോപണം
കോഴിക്കോട്: വൈദികന് പ്രതിയായ ബലാത്സംഗക്കേസില്‍ ഇരയായ വീട്ടമ്മ ആദ്യം പരാതിയുമായി സമീപ്പിച്ചത് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനായലിനെ ആയിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും വീട്ടമ്മ. പൊലിസില്‍ പരാതി നല്കാതിരിക്കാന് സഭയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. 2017 ജൂണിലായിരുന്നു കുട്ടികളില്ലാതിരുന്ന സമയത്ത് ചേവായൂരിലെ വീട്ടിലെത്തിയ വൈദികന് മനോജ് പ്ലാക്കൂട്ടം ബലാത്സംഗം ചെയ്തതെന്നാണ് വീട്ടമ്മയുടെ പരാതി. മത സംഘടനയില്‍ നിന്നും നീതികിട്ടുമെന്ന് പ്രതിക്ഷിച്ചാണ് പരാതി വൈകിയതെന്നും വിശദീകരിക്കുന്നു. സംഭവത്തില്‍ ബിഷപ്പില്‍ നിന്നു മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലിസ്.
വൈദികന് മനോജ് പ്ലാക്കൂട്ടത്തിനെതിരായി പരാതിയുമായി ആദ്യം സമീപിച്ചത് ബിഷപ്പിനെയായിരുന്നു. എന്നാല്‍ ബിഷപ്പില്‍ നിന്ന് ഒരു തരത്തിലുമുള്ള നീതി ലഭിച്ചില്ലെന്നും മൊഴിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇദ്ദേഹം രണ്ടുവൈദികരെ തന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പരിഹാരമുണ്ടാക്കാമെന്നായിരുന്നു ഇവരുടെയും വാഗ്ദാനം. ഇത് വിശ്വസിച്ചാണ് പൊലിസില്‍ പരാതിപ്പെടാതിരുന്നത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പരിഹാരത്തിന് മുന്‍കൈയെടുക്കേണ്ട ബിഷപ്പിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരുനീക്കവും ഉണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു.
കേസില്‍ പ്രതിയായ ഫാ.മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഹരജി ഈ മാസം 19ന് കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."