പൗരത്വനിയമം: അനാവശ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
തൃശൂര്‍: പൗരത്വ ബില്ലിന്റെ പേരിലുള്ള അനാവശ്യ ഇടപെടലുകള്‍ കേരളത്തില്‍ നടപ്പാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമത്തിന്റെ ബലത്തില്‍ എന്ത് ഹുങ്കും കാണിക്കാമെന്ന അധികാരികളുടെ നിലപാട് ശരിയല്ല. തൃശൂര്‍ കെ.എം ബഷീര്‍ നഗറില്‍ (കാസിനോ ഹാള്‍ ഓഡിറ്റോറിയം) നടന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് വിഭജിച്ച് നിര്‍ത്താനാണ് ശ്രമം. അത്തരം ഇടപെടലുകളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിലായ മാധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് ന്യായമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ അധ്യക്ഷനായി. മന്ത്രിമാരായ എ.സി മൊയ്തീന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, മുരളി പെരുനെല്ലി എം.എല്‍.എ, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മേയര്‍ അജിത വിജയന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ സ്വാഗതമാശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."