തിരൂരങ്ങാടി മണ്ഡലത്തിലെ ജലവിഭവ വകുപ്പ് പദ്ധതികള്‍ വേഗത്തിലാക്കാന്‍ തീരുമാനം
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ ജലവിഭവ വകുപ്പ് പദ്ധതികള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജലവിഭവ മന്ത്രി കൃഷ്ണന്‍ കുട്ടി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനിച്ചു.
ബജറ്റില്‍ തുക വകയിരുത്തിയ പദ്ധതികളായ കുണ്ടൂര്‍ തോട്, മോര്യാകാപ്പ് പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കും.
20 ദിവസത്തിനകം കുണ്ടൂര്‍ തോട് നവീകരണ പദ്ധതിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കാനും ജനുവരി 15-നകം ഡീറ്റൈല്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി മറ്റു തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 15 കോടിരൂപയാണ് ഈ പദ്ധതിക്കായി ബജറ്റിലുണ്ടായിരുന്നത്. തൊഴിലുറപ്പ്, കൃഷി, ജലവിഭവ വകുപ്പ്, കുടുംബശ്രീ എന്നിവയെ സംയുക്തമായി ഉപയോഗപ്പെടുത്തി മോര്യാകാപ്പ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
ന്യൂക്കട്ട് പാറയില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിന് അബ്ദുറബ്ബ് ആസ്തി വികസന ഫണ്ടില്‍ നിന്നും 1.18 കോടി രൂപ വകയിരുത്തിയിരുന്നു.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി നടക്കാത്തതിലുള്ള ആശങ്ക എം.എല്‍.എ യോഗത്തെ അറിയിച്ചു. ഡ്രോയിങ് ലഭിക്കാത്തതാണ് പദ്ധതിയിലെ കാലതാമസത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഒരു ആഴ്ചക്കകം ഡ്രോയിങ് സമര്‍പ്പിക്കുന്നതിനും ഡിസംബര്‍ 30-നകം സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും ജനുവരി 10 നകം ടെണ്ടര്‍ പൂര്‍ത്തിയാക്കുന്ന തരത്തില്‍ പ്രവൃത്തി വേഗത്തിലാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. പ്ലാന്റിനായി കണ്ടെത്തിയിട്ടുള്ള സ്ഥലം അനുയോജ്യമാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
ടാങ്കിനും ചില സ്ഥലങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും വിവിധ ഭാഗങ്ങളില്‍ 20 സെന്റ് സ്ഥലം കൂടി ലഭിക്കണമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച സ്ഥലം സര്‍വേ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
അതോടപ്പം മാര്‍ച്ച് മാസത്തോടെ പദ്ധതിയുടെ ഡിറ്റൈല്‍ പ്രൊജക്ട് റിപ്പോര്‍ട്ട് കൈമാറണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
തിരൂരങ്ങാടി, പരപ്പനങ്ങാടി കുടിവെള്ള പദ്ധതി പുനരാവിഷ്‌കരിച്ച് നടപ്പിലാക്കും. ബാക്കിക്കയത്ത് തിരൂരങ്ങാടിക്കായി പുതിയ ജലവിതരണ പദ്ധതി നടപ്പിലാക്കും. കരിങ്കല്ലത്താണിയില്‍ സൊസൈറ്റി രൂപീകരിച്ച് പമ്പ് ഹൗസ് നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, പരപ്പനങ്ങാടി നഗരസഭ കൊണ്‍സിലര്‍ സി അബ്ദുറഹ്മാന്‍, സി ബാപ്പുട്ടി, അഡ്വ.കെ.കെ സൈതലവി, ടി.കെ നാസര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ കെ.എ ജോഷി, പി അജിത്ത് കുമാര്‍, കെ പ്രവീണ്‍, എസ് സന്തോഷ് കുമാര്‍, പി സിന്ധു, ഷഹീന്‍ ഹസ്സന്‍, കെ.എസ് ശുഭ, വി പ്രസാദ്, ഡോ. എ കൗസിഗര്‍, ടി രവീന്ദ്രന്‍, ജി ഷാജഹാന്‍, എസ് സേതുകാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."