HOME
DETAILS

പ്രതിഷേധം അലയടിച്ച് സമസ്ത പൗരത്വസംരക്ഷണ സമ്മേളനം

  
backup
December 14 2019 | 19:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%85%e0%b4%b2%e0%b4%af%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d

കോഴിക്കോട്: രാജ്യത്തിനുവേണ്ടി കുഞ്ഞാലിമരയ്ക്കാരുടെ ചുടുചോര ചിന്തിയ അറബിക്കടലിന്റെ തീരത്ത് സമസ്ത തീര്‍ത്തത് പ്രതിഷേധത്തിന്റെ പുതിയ മനുഷ്യ സാഗരം.
ജനിച്ച നാടിന്റെ മോചനത്തിനായി പടപൊരുതി മരിച്ച മാപ്പിളമാരുടെ പിന്‍മുറക്കാന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന് കനത്ത താക്കീതായിത്തീര്‍ത്ത പ്രതിഷേധ ജ്വാല മഴയത്തും അണയാതെ ജ്വലിച്ചു നിന്നു. സമസ്തയുടെ വിളിയാളം ശ്രവിച്ച് ആരവമായെത്തിയ പ്രവര്‍ത്തകരുടെ പ്രവാഹം പൗരത്വ ഭേദഗതി നിയമത്തിനു മുന്നില്‍ പതറാതെ പൊരുതാനുള്ള ആഹ്വാനമായി മാറുകയായിരുന്നു.
വൈകിട്ട് നാലിനുതന്നെ അറബിക്കടലിന്റെ തീരത്ത് മറ്റൊരു മനുഷ്യ സാഗരം രൂപപ്പെട്ടിരുന്നു. വിശ്വാസി ലക്ഷങ്ങള്‍ ഒരുമിച്ച് അണിനിരന്ന മഗ്‌രിബ് നിസ്‌കാരത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
കേരള മുസ്‌ലിംകളുടെ ആത്മീയ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും ആഹ്വാനങ്ങള്‍ തിരമാല പോലെ ഉയര്‍ന്ന തക്ബീര്‍ ധ്വനികളോടെയാണ് പുരുഷാരം സ്വീകരിച്ചത്.
നിയമനിര്‍മാണ സഭകളില്‍ ഭരണാധികാരികളുടെ മുന്നില്‍ ഭയപ്പെടാതെ നിവര്‍ന്നു നിന്ന് സംസാരിച്ച അനുഭവങ്ങള്‍ ജനപ്രതിനിധികള്‍ പങ്കുവച്ചപ്പോഴും തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. മരണം ഭയപ്പെടാതെ, രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച പോരാളികളുടെ ജീവചരിത്രങ്ങളാണ് നേതാക്കളെല്ലാം പങ്കുവച്ചത്. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്ന ഭരണകൂടത്തിനു മുന്നില്‍ ഭയപ്പെടുന്ന ഭീരുക്കളാവില്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് മനുഷ്യ സാഗരം വഴിപിരിഞ്ഞത്. മാണിയൂര്‍ അഹമ്മദ് മൗലവിയുടെ ഹൃദയമുരുകുന്ന പ്രാര്‍ത്ഥനക്കൊടുവില്‍ സമ്മേളനം സമാപിക്കുമ്പോഴും നഗരി കാണാന്‍ ദാഹിച്ച് നിരവധി പേര്‍ എത്തുന്നുണ്ടായിരുന്നു.
സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. മഹാരാഷട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എളമരം കരീം, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് , സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഇ.കെ വിജയന്‍ എം.എല്‍.എ, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന. സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ സംസാരിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ സ്വാഗതവും സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം നന്ദിയും പറഞ്ഞു. സത്താര്‍ പന്തലൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ ആമുഖ ഭാഷണം നടത്തി.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago